ഐറിഷ്-ചൈന ബിസിനസ്സ് രംഗം ശക്തിപ്പെടുത്താന്‍ ധാരണ; ബാങ്ക് ഓഫ് ചൈന ഐറിഷ് ശാഖ ആരംഭിക്കുന്നു

ബാങ്ക് ഓഫ് ചൈനയുടെ ആദ്യ ഐറിഷ് ബ്രാഞ്ച് ഉടനെ ആരംഭിക്കും. ഇതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. സെന്‍ട്രല്‍ ബാങ്കിന്റെ അനുവാദമാണ് ഇനി ആവശ്യമുള്ളത്. ഇതിനുള്ള അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞു. യുകെ യിലുള്‍പ്പെടെ ലോകത്തിന്റെ പല ഭാഗത്തായി ബ്രാഞ്ചുകളുള്ള ബാങ്ക് ഓഫ് ചൈന അയര്‍ലണ്ടുമായി വ്യക്തമായ സാമ്പത്തീക ബന്ധം പുലര്‍ത്താന്‍ താത്പര്യം പ്രകടിപ്പിച്ചതിന്റെ ഭാഗമായാണ് ഈ കടന്നു വരവ്. ബ്രക്സിറ്റിന്റെ വരവോടെ ഈ ബന്ധം ശക്തമാകുമെന്നാണ് സാമ്പത്തീക വിദഗ്ധരുടെ അഭിപ്രായം.

ഫൈന്‍ ഗെയില്‍ സെനറ്ററും യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധിയുമായ നീല്‍ റിച്ച് മോണ്ട് ബാങ്ക് ഓഫ് ചൈനയുടെ അയര്‍ലണ്ടിലേക്കുള്ള വരവിനെ സ്വാഗതം ചെയ്തു. ബ്രക്സിറ്റിനു ശേഷം വമ്പന്‍ ധനകാര്യ സ്ഥാപനങ്ങള്‍ അയര്‍ലന്റിലേക്ക് ചേക്കേറാന്‍ സാഹചര്യമൊരുങ്ങുന്നുണ്ട്. അന്തര്‍ദേശീയ വ്യാവസായിക, ധനകാര്യ സ്ഥാപനങ്ങളുടെ കേന്ദ്രമായി ഡബ്ലിന്‍ മാറുമെന്നാണ് വിദഗ്ദരുടെ നിരീക്ഷണം. യൂറോപ്യന്‍ യൂണിയനില്‍ ഇതിനായുള്ള അപേക്ഷകള്‍ വന്നുതുടങ്ങിക്കഴിഞ്ഞു.

ബാങ്കുകള്‍ പോലുള്ള ധനകാര്യ സ്ഥാപങ്ങള്‍ക്കും, വ്യാവസായിക കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തിക്കാനാവശ്യമായ അനുകൂല ഘടകങ്ങള്‍ അയര്‍ലണ്ടിലുണ്ട്. ബ്രക്സിറ്റിലൂടെ അയര്‍ലണ്ടിലുണ്ടായ സാമ്പത്തീക അരക്ഷിതാവസ്ഥയെ മറികടക്കാന്‍ ഇത്തരം സ്ഥാപനങ്ങളുടെ വരവ് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിക്ഷേപത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ശരാശരിയേക്കാള്‍ താഴ്ന്നാണ് നിലവില്‍ അയര്‍ലണ്ടിന്റെ സ്ഥാനം. ബാങ്ക് ഓഫ് ചൈന പോലുള്ള സ്ഥാപനങ്ങളുടെ വരവ് ഇതിലൊരു മാറ്റമുണ്ടാക്കുമെന്നാണ് സാമ്പത്തീക വിദഗ്ധരുടെ കണക്കുകൂട്ടലുകള്‍.

 
എ എം

Share this news

Leave a Reply

%d bloggers like this: