വ്യാജ മദ്യ വില്‍പ്പന അരങ്ങ് തകര്‍ക്കുന്നു; മെഥനോള്‍ അകത്ത് ചെന്ന് ഒരാള്‍ ഗുരുതരാവസ്ഥയില്‍

ഡബ്ലിന്‍ : വിശാംശം കുടുതലടങ്ങിയ വ്യാജമദ്യം അയര്‍ലണ്ടില്‍ സുലഭമായി ലഭിക്കുന്നതിനാല്‍ മദ്യം ഉപയോഗിക്കുന്നവര്‍ തികഞ്ഞ ശ്രദ്ധ പാലിക്കാന്‍ ഐറിഷ് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസം വോഡ്ക്ക കഴിച്ച ഒരാള്‍ അതിലടങ്ങിയ മെഥനോള്‍ ഉള്ളില്‍ ചെന്ന് അതിഗുരുതരാവസ്ഥയില്‍ ഡബ്ലിനിലെ ആശൂപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് ആരോഗ്യ വകുപ്പ് കടുത്ത ജാഗ്രത നിര്‍ദ്ദേശങ്ങളുമായി മുന്നിട്ടിറങ്ങുകയും പൊതുജന ആരോഗ്യത്തിന് ഹാനികരമായ വ്യാജമദ്യത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തത്.

മെഥനോളിന്റെ അംശം കൂടുതല്‍ ചേര്‍ത്ത് മദ്യലോബികള്‍ അംഗീകാരമില്ലാത്ത മദ്യവില്‍പ്പന നടത്തുന്നതായാണ് ഗാര്‍ഡയ്ക്ക് ലഭിച്ച വിവരം. അംഗീകൃത മദ്യ വില്‍പന ശാലകളില്‍ നിന്ന് വാങ്ങിയാല്‍ മാത്രമേ ഈ അപകടത്തില്‍ നിന്ന് രക്ഷ നേടാന്‍ കഴിയുകയുള്ളു. ആന്റീ ഫ്രീസ്, മിന്റ് സ്‌ക്രീന്‍ വാഷ് തുടങ്ങി ഇന്ധനമായിപ്പോലും ഉപയോഗിക്കുന്ന മെഥനോള്‍ എന്ന പദാര്‍ത്ഥം മീഥേല്‍ ആല്‍ക്കഹോള്‍, വുഡ് ഡിപിരിറ്റ്, എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്.

പത്ത് മില്ലി ശരീരത്തിലെത്തിയാല്‍ അതീവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ഈ രാസവസ്തുവിന്റെ ഉപയോഗം വൃക്കകള്‍ക്ക് തകരാറിലാക്കാനും, കാഴ്ച നഷ്ടപ്പെടാനും, ചിലപ്പോള്‍ മരണത്തിനു വരെ കരണമായി തീര്‍ന്നേക്കാം. ഇത് ഉള്ളില്‍ ചെന്നാല്‍ നടക്കാന്‍ കഴിയാത്ത അവസ്ഥ, ഛര്‍ദ്ദി, വയര്‍ വേദന, തലവേദന, പരസ്പര വിരുദ്ധമായി സംസാരിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാകും. അംഗീകൃത കേന്ദ്രത്തില്‍ നിന്നല്ലാതെ മറ്റു കടകളില്‍ നിന്നോ വ്യക്തികളില്‍ മദ്യം വാങ്ങിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. വിശാംശം കലര്‍ന്ന മദ്യത്തിന്റെ വില്‍പ്പന ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള ഗാര്‍ഡ സ്റ്റേഷനിലോ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ ഓഫീസിനേയോ ബന്ധപ്പെടാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: