ഇയു രാജ്യങ്ങളില്‍ വിവാഹമോചന നിരക്ക് ഏറ്റവും കുറവ് അയര്‍ലണ്ടില്‍: സി.എസ. ഒ റിപ്പോര്‍ട്ട്

ഡബ്ലിന്‍: യൂറോപ്പില്‍ ജീവിതച്ചെലവ് ഏറ്റവും കൂടുതലുള്ള അയര്‍ലണ്ടില്‍ വിവാഹ മോചന കേസ്സുകള്‍ കുറവാണെന്നു സി.എസ്.ഒ. 2015-ലെ കണക്കുകള്‍ പ്രകാരം ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയവരില്‍ യൂറോപ്പുകാരിലും മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഐറിഷുകാരാണ്. ജനസംഖ്യ നിരക്കിലും രാജ്യം മുന്നിട്ടു നില്‍ക്കുന്നു. വ്യക്തിഗതമായ പഠനത്തില്‍ അവശിഷ്ടങ്ങള്‍ വലിച്ചെറിയുന്ന സ്വഭാവ വൈകൃതവും ഐറിഷുകാരില്‍ കാണാം.

വിവാഹ ബന്ധങ്ങളില്‍ സ്ഥിരത നിലനിര്‍ത്തുന്ന ഐറിഷ് ജനത പക്ഷെ വളരെ വൈകിയാണ് വിവാഹിതരാകാറുള്ളത്. ഭൂരിഭാഗവും ശക്തമായ കുടുംബബന്ധങ്ങള്‍ നിലനിര്‍ത്തുന്നവരുമാണ്. വിവാഹേതര ബന്ധങ്ങളില്‍ തുടരുന്ന ഐറിഷുകാരും യൂറോപ്പിനെ വ്യത്യസ്തമാകുന്നു.

വിവാഹിതരെക്കാള്‍, വിവാഹമോചിതര്‍ കൂടുതലുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും മാറി വെരിറ്റോറും സാമൂഹ്യ പശ്ചാത്തലമാണ് ഐറിഷ് ജനത പിന്തുടരുന്നതെന്നും സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ കണ്ടെത്തി. ബ്രിട്ടന്‍, ജര്‍മ്മനി, ഇറ്റലി എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് കുട്ടികളുടെ വിദ്യാഭ്യാസത്തിനും, വ്യക്തിത്വ വികസനത്തിനും അയര്‍ലന്‍ഡ് ദമ്പതിമാരുടെ സംഭാവന ഏറെ പ്രശംസനീയമാണെന്നും സി.എസ്.ഒ വ്യക്തമാക്കി.

 

ഡി കെ

Share this news

Leave a Reply

%d bloggers like this: