അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ മറിമായം നടത്തി എന്‍ഡാ കെന്നി

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് ഡൊണാള്‍ഡ് ട്രംപിനെ വര്‍ഗീയവാദിയെന്നു വിശേഷിപ്പിച്ച ഐറിഷ് പ്രധാനമന്ത്രി അദ്ദേഹത്തിനോട് മാപ്പു പറയുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ‘ഇല്ല’ എന്ന മറുപടിയാണ് എന്‍ഡാ നല്‍കിയത്. തന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ന് ഒവാള്‍ ഓഫീസില്‍ ട്രംപുമായി കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് എന്‍ഡയ്ക്ക് നേരേ മാധ്യമപ്പട ചോദ്യമുയര്‍ത്തിയത്.

താന്‍ അഭിപ്രായം പറഞ്ഞ സമയത്തു ട്രംപ് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥി മാത്രമായിരുന്നുവെന്നും അല്ലാതെ അമേരിക്കന്‍ പ്രസിഡന്റ് വര്‍ഗീയവാദിയാണെന്നു താന്‍ പറഞ്ഞില്ലെന്നും അറിയിച്ച് എന്‍ഡാ കെന്നി മലക്കം മറിഞ്ഞു. ട്രംപ് ഉപയോഗിച്ച ഭാഷയെയാണ് താന്‍ എതിര്‍ത്തതെന്നും ട്രംപ് എന്ന വ്യക്തിയെ അല്ലെന്നും കെന്നി വ്യക്തമാക്കി. അതുകൊണ്ട് തന്നെ ഈ അഭിപ്രായത്തിന്റെ പേരില്‍ അമേരിക്കന്‍ പ്രസിഡന്റിനോട് താന്‍ മാപ്പു ചോദിക്കേണ്ട സാഹചര്യമില്ലെന്നും കെന്നി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരണം നല്‍കി.

ഇന്ന് നടക്കുന്ന കെന്നി-ട്രംപ് കൂടിക്കാഴ്ചയില്‍ ട്രംപ് അയര്‍ലന്‍ഡ് സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യം അറിയിക്കുമെന്ന് വൈസ് പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു. കുടിയേറ്റ പ്രശ്‌നങ്ങള്‍ മുഖ്യ ചര്‍ച്ച വിഷയമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

Share this news

Leave a Reply

%d bloggers like this: