‘ഏകദിന സെവന്‍സ് ഫുട്‌ബോള്‍ മേള ‘

വാട്ടര്‍ഫോഡ് സെയിന്റ് മേരീസ് യൂത്ത് അസോസിയേഷനും , വാട്ടര്‍ ഫോഡ് ടൈഗര്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ ഏകദിന സെവന്‍സ് ഫുട്‌ബോള്‍ മേള ‘ മേയ് 20നു വാട്ടര്‍ഫോഡ് ബാലിഗണ്ണര്‍ ഇന്‍ഡോര്‍ സ്റ്റെഡിയത്തില്‍ വെച്ച് നടത്തപെടും . ആസ്‌ട്രോ ടര്‍ഫിലാണ് ഈ മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിക്കുകയുണ്ടായി.

ലെജന്‍ഡ് ,അമേച്വര്‍ എന്നീ രണ്ടു വിഭാഗങ്ങളിലായിട്ടാണ് സെവന്‍സ് ഫുട്‌ബോള്‍ മേള സംഘടിപ്പിച്ചിരിക്കുന്നത് . ടീമുകളുടെ പൊതു സ്വഭാവമാനുസരിചിട്ടാണ് അവയെ രണ്ടു വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നത്.അയര്‍ലണ്ട് മലയാളികള്‍ക്ക് പുത്തന്‍ ഉണര്‍വ് പകരുന്ന തരത്തില്‍ തന്നെയാണ് സംഘാടകര്‍ ഈ മേളയെ ഒരുക്കിയിരിക്കുന്നത്.പങ്കെടുക്കാന്‍ താല്പര്യമുള്ള ടീമുകള്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറുമായി ബന്ധപെടെണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു.

അനൂപ് ജോണ്‍ :087 265 8072
നിര്‍മല്‍ : 0877989099

Share this news

Leave a Reply

%d bloggers like this: