അയര്‍ലണ്ടില്‍ പുതിയ രാഷ്ട്രീയ സാംസ്‌കാരിക സംഘടന രൂപീകരിച്ചു .

ഇടത്പക്ഷ ആഭിമുഖ്യം ഉള്ള പുരോഗമന ചിന്താഗതിക്കാരുടെ നേതൃത്തത്തില്‍ അയര്‍ലണ്ടില്‍ പുതിയ രാഷ്ട്രീയ സംസ്‌കാരീക സംഘടന രൂപീകരിച്ചു . നവോത്ഥാന മൂല്യങ്ങളും മാനവീകീയതയും ഉയര്‍ത്തി പിടിക്കുന്നവരുടെ കൂട്ടായ്മ ആണ് സംഘടന ലക്ഷ്യം വക്കുന്നത് .വിപ്ലവം എന്ന അര്‍ഥം വരുന്ന ക്രാന്തി എന്നാണ് സംഘടനയുടെ പേര് .സംഘടനയുടെ ഔദ്യോഗീക ഉദ്ഖാടനം അഖില ലോക തൊഴിലാളി ദിനം ആയ മേയ് ഒന്നിന് ഡബ്ലിന്‍ വച്ച് സി പിഎം പോളിറ്റ് ബ്യൂറോ മെമ്പറും മുന്‍ വിദ്യാഭ്യാസ മന്ത്രിയും ആയ സഖാവ് എം എ ബേബി നിര്‍വഹിക്കും .താലയില്‍ കൂടിയ രൂപീകരണ യോഗത്തില്‍ സെക്രട്ടറി ആയി അഭിലാഷ് തോമസിനെയും (വാട്ടര്‍ഫോര്‍ഡ്) പ്രസിഡന്റ് ആയി വര്‍ഗീസ് ജോയിയെയും (ഡബ്ലിന്‍ )ജോയിന്റ് സെക്രട്ടറി ആയി ബിനു വര്‍ഗീസിനെയും (ഡബ്ലിന്‍) വൈസ് പ്രസിഡന്റ് ആയി രാജു ജോര്‍ജിനെയും (കോര്‍ക്ക്) ട്രഷറര്‍ ആയി സിസന്‍ ചാക്കോയെയും (ന്യൂ റോസ് ) തിരെഞ്ഞെടുത്തു .

പത്തംഗ കമ്മറ്റിയെയും തിരെഞ്ഞെടുത്തു.സംഘടനയുടെ മെമ്പര്ഷിപ്പ് ക്യാപയിനു ഷാജു ജോസിനെ മെമ്പര്‍ ആയി സംഘടനയില്‍ ചേര്‍ത്ത് കൊണ്ട് തുടക്കം കുറിച്ചു.വിവിധ കൌണ്ടികളില്‍ യൂണിറ്റുകള്‍ രൂപീകരിക്കും .വാട്ടര്‍ഫോര്‍ഡില്‍ ആദ്യ യൂണിറ്റ് രൂപീകരണ യോഗവും നടന്നു .വാട്ടര്‍ഫോര്‍ഡില്‍ നടന്ന യൂണിറ്റ് രൂപീകരണ യോഗത്തില്‍ യൂണിറ്റ് സെക്രട്ടറിയായി ഷാജു ജോസിനെയും ജോയിന്റ് സെക്രട്ടറിയായി അനീഷ് ജോണിനെയും ട്രെഷറര്‍ ആയി അനൂപ് ജോണിനെയും തിരെഞ്ഞെടുത്തു .വാട്ടര്‍ഫോര്‍ഡില്‍ എം എ ബേബി പങ്കെടുക്കുന്ന പൊതുസമ്മേളനവും നടത്തും

Share this news

Leave a Reply

%d bloggers like this: