ആന്‍ഡ്രോയിഡ് ന്യുഗട്ടിന് വിട; അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി ഗൂഗിള്‍ ‘ഒ’

ആന്‍ഡ്രോയിഡിന്റെ പുത്തന്‍ അവതാരത്തെ ഗൂഗിള്‍ അവതിപ്പിച്ചത് എവരെയും അത്ഭുതപ്പെടുത്തിയാണ്. നിരവധി പുതുമകളുമായാണ് ഗൂഗിള്‍ ‘ഒ’ എന്ന ഓപ്പറേറ്റിങ് സിസ്റ്റത്തെ ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് ന്യൂഗട്ടിന് ശേഷമാണ് ഗൂഗിള്‍ ഒ അവതരിപ്പിക്കുന്നത്. സോഫ്റ്റ്വെയര്‍ നിര്‍മാതാക്കള്‍ക്കാണ് ഇപ്പോള്‍ പുതിയ ഓപറേറ്റിങ് സിസ്റ്റം ലഭ്യമാക്കുക.

ഗൂഗിളിന്റെ ഫോണുകളായ നെക്സസ് 5 എക്സ്, 6പി, പിക്സല്‍, പിക്സല്‍ എക്സ് എല്‍ എന്നീ ഫോണുകളിലാവും ഗൂഗിള്‍ പുതിയ ഓപറേറ്റിങ് സിസ്?റ്റം ‘ഒ’ അവതരിപ്പിക്കുകയെന്നും റിപ്പോര്‍ട്ടകളുണ്ട്. മികച്ച ബാറ്ററി ലൈഫ് ലഭിക്കുന്നതിനായി ഒരു നിശ്ചിത സമയം കഴിഞ്ഞാല്‍ ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ആപുകള്‍ നിയന്ത്രിക്കുന്ന സംവിധാനം ഗൂഗിള്‍ പുതിയ ഓപറേറ്റിങ് സിസ്റ്റത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.

രണ്ട് ആപുകള്‍ ഒരേ സമയം പ്രവര്‍ത്തിപ്പിക്കാനുള്ള സംവിധാനം പുതിയ രീതിയിലുള്ള ഐക്കണുകള്‍ എന്നിവയും ഒ.എസിന്റെ പ്രത്യേകതകളാണ്. കീബോര്‍ഡ് നാവിഗേഷന്‍ സിസ്റ്റത്തിലെ സംവിധാനം ഡിസ്പ്ലേയിലെ നിറങ്ങള്‍ എന്നിവയിലുംഗൂഗിള്‍ മാറ്റം വരുത്തിയിട്ടുണ്ട്.


എ എം

Share this news

Leave a Reply

%d bloggers like this: