സ്‌കൂളുകളില്‍ നിന്നും വര്‍ണ-വര്‍ഗ വിവേചനം നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ യെല്ലോ ഫ്ളാഗ് പദ്ധതി

ഡബ്ലിന്‍: വിദ്യാര്‍ത്ഥി സമൂഹം വംശീയ വിദ്വേഷത്തിന് ഇരകളാകുന്നതില്‍ നിന്നും തടയിടാന്‍ ആരംഭിച്ച പദ്ധതിയാണ് യെല്ലോ ഫ്‌ലാഗ് പദ്ധതി. പ്രൈമറി, സെക്കണ്ടറി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന യെല്ലോ ഫ്‌ലാഗ് പദ്ധതി ഐറിഷ് നാടോടി പ്രസ്ഥാനത്തിന്റെ ഭാഗമായി 2008 -ല്‍ ആരംഭിച്ചു. ഐറിഷ് സ്‌കൂളുകളില്‍ പഠിക്കുന്ന നാടോടി സമൂഹത്തില്‍ നിന്നും വരുന്ന കുട്ടികള്‍ അവരുടെ ശരിയായ മേല്‍വിലാസം മനഃപൂര്‍വ്വം മറച്ചുവയ്ക്കുന്ന പതിവ് ഉണ്ടായിരുന്നു, ഇല്ലെങ്കില്‍ ഇവര്‍ മറ്റു കുട്ടികളില്‍ നിന്നും അധിക്ഷേപം നേരിടേണ്ടിവരുമെന്ന് ഭയപ്പെട്ടിരുന്നതായി യെല്ലോ ഫ്ളാഗ് കോഡിനേറ്റര്‍ എല്‍വാ കലാന്‍ വ്യക്തമാക്കി. ഇതിനൊരു പരിഹാരമായി ആരംഭിച്ചതാണ് ഈ പ്രവര്‍ത്തന പദ്ധതി.

പത്ത് വിദ്യാര്‍ത്ഥികളെ എടുത്താല്‍ അതില്‍ 4 പേര്‍ വീതം വംശീയ വിദ്വേഷത്തിന്റെ ഇരകളാണ്. കുടിയേറ്റ സമൂഹവും അയര്‍ലണ്ടില്‍ ഈ വെല്ലുവിളില്‍ നേരിടുന്നുണ്ട്. യെല്ലോ ഫ്ളാഗിലൂടെ വിദ്യാര്‍ത്ഥികളെ ബോധവത്കരിച്ച് എല്ലാ ഭാഷ-വര്‍ഗ-വര്‍ണങ്ങള്‍ അംഗീകരിക്കാനുള്ള മാനസികാവസ്ഥ ഇവരില്‍ രൂപീകരിക്കുകയാണ് പ്രധാന ലക്ഷ്യം. യെല്ലോ ഫ്ളാഗ് പരിപാടി ദിവസങ്ങളില്‍ കുട്ടികള്‍ക്ക് അവരുടെ തനതായ സംസാര പാരമ്പര്യത്തില്‍ വസ്ത്രം ധരിക്കാനുള്ള അവകാശവും ലഭിക്കും. ഈ വര്‍ഷം 69 സ്‌കൂളുകള്‍ പദ്ധതിയുടെ ഭാഗമായി മാറി. മാത്രമല്ല 66 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും ഈ വര്‍ഷത്തെ പരിപാടിയില്‍ പങ്കുകൊണ്ടു.

അയര്‍ലണ്ടിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആവേശപൂര്‍വ്വം യെല്ലോ ഫ്‌ലാഗ് പരിപാടിയില്‍ സജീവ സാന്നിധ്യമായി. ഇവരുടെ വസ്ത്ര ധാരണവും ഏറെ ശ്രദ്ധിക്കപ്പെട്ടു. സ്‌കൂളുകള്‍ക്ക് യെല്ലോ ഫ്ളാഗ് സ്റ്റാറ്റസ് ലഭിച്ചു കഴിഞ്ഞാല്‍ അവിടെ വിദ്യാര്‍ഥികള്‍ പരിപൂര്‍ണ്ണ സുരക്ഷിതരായിരിക്കും. കോര്‍ക്ക്, ഡബ്ലിന്‍, ഗാല്‍വേ സ്‌കൂളുകള്‍ക്ക് ഇതിനോടകം തന്നെ യെല്ലോ പദവി ലഭിച്ചു കഴിഞ്ഞു.

എ എം

Share this news

Leave a Reply

%d bloggers like this: