ഡബ്ലിനില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ വാഹനങ്ങളുടെ വേഗത മണിക്കൂറില്‍ 30 കിലോമീറ്റര്‍ ആയി നിജപ്പെടുത്തി.

ഡബ്ലിന്‍: ഇന്ന് അര്‍ധരാത്രി മുതല്‍ ഡബ്ലിനില്‍ വാഹനങ്ങള്‍ മണിക്കൂറില്‍ 30 കിലോമീറ്റര്‍ വേഗതയില്‍ ഓടിക്കണമെന്നു സിറ്റി കൗണ്‍സില്‍ തീരുമാനിച്ചു. സിറ്റിയിലെ തിരക്കേറിയ ഭാഗങ്ങളിലും, മാറിനോ സബ്കബിലും മാത്രം ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ റസിഡന്‍ഷ്യല്‍ ഭാഗത്തേക്ക് കൂടി നീട്ടുകയായിരുന്നു. ഈ തീരുമാനത്തിന്റെ ഭാഗമായി ഗ്‌ളാസ്‌നെവിന്‍, ഡോണിക്കര്‍ണി, ക്രംലിന്‍ ഉള്‍പ്പെടെ 8 സബര്‍ബന്‍ ഏരിയയിലേക്ക് കൂടി മേയ് ഒന്ന് മുതല്‍ വാഹന വേഗത 30 കിലോമീറ്ററായി കുറയ്ക്കും.

മെയില്‍ റോഡുകളില്‍ ഈ നിയന്ത്രണം ബാധകമല്ലെങ്കിലും മൂന്നാം ഘട്ടത്തില്‍ പ്രധാന റോഡുകളിലെല്ലാം വേഗത കുറച്ചു കൊണ്ടുവരുമെന്ന് സിറ്റി കൗണ്‍സില്‍ അറിയിച്ചു. അപകടങ്ങള്‍ കുറച്ചുകൊണ്ടുവരിക എന്ന വലിയൊരു ലക്ഷ്യം കൗവരിക്കുന്നതിനാണ് വേഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നു കൗണ്‍സില്‍ അംഗങ്ങള്‍ വ്യക്തമാക്കി.

എന്നാല്‍ റോഡ് സുരക്ഷയില്‍ ശ്രദ്ധ ചെലുത്തുന്ന സംഘടനാ എ എ സിറ്റി കൗണ്‍സിലിന്റെ വേഗത കുറച്ച നിലപാടിനെ എതിര്‍ത്തു. കാരണം ചില അപകട മേഖലകളില്‍ 30 കിലോമീറ്റര്‍ വേഗതയിലും താഴെ വാഹനം ഓടിക്കണമെന്ന സൈന്‍ബോര്‍ഡിന് ഒരു വിലയുമില്ലാതായിത്തീരും. അതായത് എല്ലായിടത്തും 30 കിലോമീറ്റര്‍ എന്ന വേഗത പ്രായോഗികമല്ല, മറിച്ച് ഓരോ പ്രദേശങ്ങളിലെ തിരക്ക് അടിസ്ഥാനപ്പെടുത്തി വേണം വേഗതതീരുമാനിക്കേണ്ടതെന്നു എ എ പറയുന്നു. സ്പീഡ് ലിമിറ്റ് മണിക്കൂറില്‍ 30 കിലോമീറ്റര്‍ എല്ലായിടത്തും നടപ്പാക്കുന്നത് തികച്ചും അശാസ്ത്രീയമാണെന്നും സംഘടനാ അഭിപ്രായപ്പെടുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: