9/11 പെന്റഗണ്‍ ആക്രമണത്തിന്റെ അപൂര്‍വ്വ ദൃശ്യങ്ങള്‍ എഫ്ബിഐ പുറത്ത് വിട്ടു

വാഷിംഗ്ടണ്‍: 2001 സെപ്തംബര്‍ 11ന് പെന്റഗണിലുണ്ടായ ഭീകരാക്രമണത്തിന്റെ ഇതുവരെ രഹസ്യമായി സൂക്ഷിച്ച ചിത്രങ്ങള്‍ എഫ്.ബി.ഐ പുറത്തുവിട്ടു. തകര്‍ന്ന ഭിത്തകള്‍, ആളിക്കത്തുന്ന തീ, യു.എസ് പ്രതിരോധ വകുപ്പിന്റെ കത്തിനശിച്ച ഉള്‍ഭാഗങ്ങള്‍ എന്നിവ ഉള്‍പ്പെട്ട 27 ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

അല്‍ഖ്വയ്ദ തട്ടിയെടുത്ത അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ നാല് വിമാനങ്ങളാണ് യു.എസ് മണ്ണിലെ ഏറ്റവും മാരകമായ ഭീകരാക്രമണങ്ങള്‍ക്ക് ആയുധമായി ഉപയോഗിച്ചത്. പെന്റഗണില്‍ ആക്രമണം നടക്കുന്നതിനിടയില്‍ തട്ടിയെടുത്ത വിമാനങ്ങളില്‍ രണ്ടെണ്ണം ലോക വ്യാപാര കേന്ദ്രത്തില്‍ ഇടിച്ച് കയറിയിരുന്നു. അവശേഷിക്കുന്ന ഒരെണ്ണം യാത്രക്കാര്‍ വിമാനം തട്ടിയെടുത്തവര്‍ക്ക് എതിരെ പ്രതികരിച്ചതിനെ തുടര്‍ന്ന് പെന്‍സില്‍വാനിയയില്‍ തകര്‍ന്ന് വീണു.

പെന്റഗണിന്റെ പടിഞ്ഞാറന്‍ ഭാഗത്ത് ഇടിച്ചുകയറിയ അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 77ല്‍ ഉണ്ടായിരുന്ന 64 യാത്രക്കാര്‍, അഞ്ച് ഭീകരന്മാര്‍ എന്നിവര്‍ ഉള്‍പ്പെടെ 125 പേര്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

 

https://youtu.be/ZXojkIOCoVE

Share this news

Leave a Reply

%d bloggers like this: