സൗജന്യ വൈഫൈയും ഐപാഡും; യാത്രക്കാര്‍ക്ക് പ്രത്യേക സൗകര്യങ്ങളുമായി ഖത്തര്‍ എയര്‍ വേസും ഇത്തിഹാദും

അമേരിക്കയും ബ്രിട്ടനും വിമാനത്തില്‍ ഐപാഡും ലാപ്‌ടോപ്പും നിരോധിച്ച സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് ആശ്വാസമായി ഗള്‍ഫ് വിമാനക്കമ്പനികളെത്തി. ഇസ്ലാമിക തീവ്രവാദത്തെ നിയന്ത്രിക്കാനായി തെരഞ്ഞെടുത്ത ചില രാജ്യത്തില്‍ നിന്നുള്ള വിമാനങ്ങളിലാണ് ഈ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. ഇതുമൂലം യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യാത്രക്കാര്‍ക്ക് എല്ലാ സൗകര്യവും വിമാനത്താവളങ്ങളില്‍ ഉറപ്പുവരുത്തുകയാണ് ഖത്തര്‍ എയര്‍ വേസും ഇത്തിഹാദും.
ഇന്ത്യയില്‍ നിന്നുള്ളവരടക്കം അമേരിക്കന്‍ യാത്രയ്ക്ക് കൂടുതലായി ഗള്‍ഫ് കമ്പനികളെയാണ് ഉപയോഗിക്കുന്നത്. യുഎസിലേക്കുള്ള ഇത്തിഹാദ് വിമാനങ്ങളില്‍ യാത്രക്കാര്‍ക്കു സൗജന്യ വൈഫൈയും ഐപാഡും നല്‍കും.

വെല്‍കം ഡ്രിങ്കിനൊപ്പം വൈഫൈ വൗച്ചറുകളും ഐപാഡുകളും നല്‍കും.ഫസ്റ്റ് ക്ലാസ് ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്കാണ് ഈ സൗകര്യം ലഭ്യമാകുന്നത്. ഖത്തര്‍ എയര്‍ വേസില്‍ ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്കു സൗജന്യ ലാപ്‌ടോപ് ആണ് വാഗ്ദാനം. മുഴുവന്‍ യാത്രക്കാര്‍ക്കും ഒരു മണിക്കൂര്‍ വരെ വിമാനങ്ങളില്‍ സൗജന്യ വൈഫേയും അനുവദിച്ചിരിക്കുകയാണ്.ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങളില്‍ അടുത്തയാഴ്ച മുതലും, ഇത്തിഹാദില്‍ ഏപ്രില്‍ രണ്ടുമുതലുമാണ് ഈ സൗകര്യങ്ങള്‍ ലഭ്യമാകുക.യാത്രക്കാര്‍ക്കു വിമാനത്തില്‍ കയറുന്നതിനു തൊട്ടുമുന്‍പായി ഗേറ്റില്‍നിന്നു ലാപ്‌ടോപ് വായ്പ വാങ്ങി അമേരിക്കയില്‍ എത്തുമ്പോള്‍ തിരികെ നല്‍കുകയും വേണം.

വിമാനത്തിന്റെ ഗേറ്റ് വരെ നിരോധിച്ച ഇലക്ട്രോണിക് സാധനങ്ങള്‍ കൊണ്ടു പോകാവുന്നതാണ്.വിമാനത്തില്‍ ചെക്ക് ഇന്‍ ബാഗേജായി കൊണ്ടുപോകും. അമേരിക്കയില്‍ എത്തിയശേഷം ഇത് സുരക്ഷിതമായി മടക്കി നല്‍കുന്ന സംവിധാനവും ഖത്തര്‍ എയര്‍വേയ്‌സ് ആരംഭിച്ചിട്ടുണ്ട്. എമിറേറ്റ്‌സും കഴിഞ്ഞ ആഴ്ച ഈ സൗജന്യം അനുവദിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: