അബോര്‍ഷന്‍ ബോധവത്കരണ പരിപാടിക്ക് ലഭിച്ച യു.എസ് ധനസഹായം തിരിച്ചയച്ചു

ഡബ്ലിന്‍: അബോര്‍ഷന്‍ അവകാശ ബോധവത്കരണ പരിപാടിക്ക് യു.എസ്സില്‍ നിന്നും ലഭിച്ച 23,000 യൂറോ ധനസഹായം തിരിച്ചയക്കാന്‍ സ്റ്റാന്‍ഡേര്‍ഡ് ഇന്‍ പബ്ലിക് ഓഫിസ് ഉത്തരവിട്ടു. വിദേശ ധനസഹായത്തെ നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ഉത്തരവ്. അമേരിക്കന്‍ പൗരനായ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സൊറോസ് സ്ഥാപിച്ച ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ ആണ് അയര്‍ലണ്ടിലെ അബോര്‍ഷന്‍ ബോധവത്കരണത്തിന് സഹായം നല്‍കിയത്.

വിദ്യാഭ്യാസപരവും, സാമൂഹ്യപ്രസക്തിയുമുള്ള കാര്യങ്ങള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ സംഘടന ഫണ്ട് അനുവദിക്കാറുള്ളത്. രാഷ്ട്രീയ നേതൃത്വങ്ങളെ ഇളക്കിമറിക്കാന്‍ സാധ്യതയുള്ള സമര പരിപാടികള്‍ക്ക് വിദേശ ഫണ്ട് ഉപയോഗിക്കുന്നത് വിലക്കുന്ന നിയമം അയര്‍ലണ്ടില്‍ പ്രാബല്യത്തിലുള്ളതിനാല്‍ ഈ ഫണ്ടും ആ പരിധിയില്‍പെടുമെന്ന ആരോപണം ഉയര്‍ത്തിയാണ് ഈ തുക മടക്കി അയക്കാന്‍ എസ്.ഐ.പി.ഓ അബോര്‍ഷന്‍ ക്യാംപെയ്ന്‍ ഗ്രൂപ്പിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ധാര്‍മ്മികതയുടെ പേരില്‍ സമരത്തിന്റെ പ്രാധാന്യം നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയാണ് പണം തിരിച്ചയക്കുന്നതെന്നും അല്ലാതെ രാഷ്ട്രീയമായ അടിത്തറയില്ലാത്ത സമരമാണ് ഇതെന്നും അബോര്‍ഷന്‍ ക്യാംപെയ്ന്‍ ഗ്രൂപ്പ് ലിന്റോ കാവനാ പറഞ്ഞു. പ്രത്യുത്പാദന അവകാശം എങ്ങിനെ രാഷ്ട്രീയവത്കരണം ആകും എന്നും അവര്‍ ചോദിക്കുന്നു. പെണ്‍വര്‍ഗ്ഗത്തിന്റെ സ്വാതന്ത്ര്യത്തിനാണ് തങ്ങള്‍ പോരാടുന്നത് മറിച്ച് രാഷ്ട്രീയ അട്ടിമറി നടത്താനല്ലെന്നും എസ്.ഐ.പി.ഓ-ക്ക് ലിന്റെ മറുപടി നല്‍കി.

ഡി കെ

Share this news

Leave a Reply

%d bloggers like this: