വെള്ളത്തിന് നടുവില്‍ ഒരു ലേബര്‍ വാര്‍ഡ്; ജല പ്രസവം ആഘോഷമാക്കി കൂമ്പ് ആശുപത്രി

ഡബ്ലിന്‍: ജല പ്രസവത്തിന് ഏറെ പ്രചാരം ലഭിച്ച ആശുപത്രിയാണ് കൂമ്പ് മെറ്റേണിറ്റി ഹോസ്പിറ്റല്‍. അയര്‍ലണ്ടിലെ മൂന്ന് മാതൃ-ശിശു ആശുപത്രികളില്‍ ബര്‍ത്ത് പൂള്‍ സംവിധാനമുള്ള ഏക ആശുപത്രിയും കൂമ്പ് തന്നെ. 2014-മുതല്‍ വെള്ളത്തില്‍ ജനിച്ചു വീണ 100 കുട്ടികളെ ഒന്നിച്ചു പങ്കെടുപ്പിച്ചുകൊണ്ടുള്ള ആഘോഷം നടത്താനിരിക്കുകയാണ് ആശുപതി.

2013-ല്‍ ബര്‍ത്ത് പൂള്‍ ആരംഭിച്ച കോമ്പിയില്‍ 2014-മുതലാണ് ജല പ്രസവ സംവിധാനം ആരംഭിച്ചത്. ഇത് പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ പ്രസവത്തിന് എത്തിയ 300 സ്ത്രീകളില്‍ 107 പേരും വെള്ളത്തിലാണ് പ്രസവിച്ചത്. ആരോഗ്യമുള്ള സ്ത്രീകള്‍ക്ക് മാത്രമാണ് ജല പ്രസവത്തിന് അനുമതിയുള്ളത്. വളരെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ പ്രസവം ആണെങ്കില്‍ ഇത് അനുവദനീയമല്ല.

ബര്‍ത്ത് പൂളില്‍ പ്രസവിച്ചവര്‍ക്ക് വളരെ നല്ല അനുഭവങ്ങളാണ് പങ്കുവെയ്ക്കാനുള്ളതെന്ന് കൂമ്പിയിലെ മിഡ് വൈഫ് പൗല ബേനി പറയുന്നു. ലേബര്‍ റൂമിനെക്കാള്‍ ആയാസരഹിതവും, വേദന രഹിതവുമാണ് വാട്ടര്‍പൂളിലെ പ്രസവമെന്ന് തന്റെ മൂന്നാമത്തെ പ്രസവത്തിന്റെ ഓര്‍മ്മകള്‍ സാക്ഷി നിര്‍ത്തി ഡബ്ലിന്‍കാരി റെനാ ഹ്യുലി വിശദീകരിക്കുന്നു. പ്രസവം കഴിഞ്ഞ് പിറ്റേ ദിവസം തന്നെ വീട്ടിലേക്ക് മടങ്ങിയെന്നും റെനെ വിവരിക്കുകയാണ്.

വാട്ടര്‍പൂളില്‍ പ്രസവിച്ച അമ്മമാരും ജനിച്ച കുഞ്ഞുങ്ങളും ലേബര്‍ റൂമിലെ പ്രസവത്തെ അപേക്ഷിച്ച് ഉന്മേഷമുള്ളവരായി കാണപ്പെടുന്നു. കുഞ്ഞുങ്ങളിലുണ്ടാകുന്ന ശിശു രോഗങ്ങള്‍ ഒന്നും ബാധിക്കാത്ത തികഞ്ഞ ആരോഗ്യമുള്ള കുഞ്ഞുങ്ങളായിരുന്നു ഇവര്‍. ഹൈഡ്രോ ബാത്തിന്റെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞ് ഇത് ജനകീയമാക്കാന്‍ ഒരുങ്ങുകയാണ് കൂമ്പ് ആശുപത്രി.

ഡി കെ

Share this news

Leave a Reply

%d bloggers like this: