ബുര്‍ജ് ഖലീഫയുടെ തൊട്ടടുത്തുള്ള കെട്ടിടത്തില്‍ വന്‍ അഗ്‌നിബാധ

ദുബായ്: ദുബായ് മാളിന് തൊട്ടടുത്ത ഷോപ്പിംഗ് കോംപ്ലക്‌സില്‍ രാവിലെ മുതല്‍ വന്‍ തീപിടുത്തം നടന്നുകൊണ്ടിരിക്കുകയാണ്. ബുര്‍ജ് ഖലീഫക്കും ദുബായ് മാളിനും അടുത്തുള്ള കെട്ടിടത്തിലാണ് തീ പടര്‍ന്നു പിടിച്ചതെന്ന് ദൃസാക്ഷികള്‍ പറയുന്നു. ദൂരെ നിന്നും നോക്കികണ്ടവരാണ് മുകളിലത്തെ നിലയില്‍ നിന്നും കട്ടിയായ പുക ഉയര്‍ന്നു പൊങ്ങുന്നത് കണ്ട് അധികാരികളെ വിവരമറിയിച്ചത്.

തീ തൊട്ടടുത്ത കെട്ടിടങ്ങളിലേക്കും പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. ആളപായമുണ്ടോ എന്ന് ഇതുവരെ അറിവായിട്ടില്ല. ഷോപ്പിംഗ് കോംപ്ലക്സിലുള്ള ഹോട്ടല്‍ പൂര്‍ണമായി കത്തിനശിച്ചുകഴിഞ്ഞുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ദുബായിലെ ലഭ്യമായ ഫയര്‍ യൂണിറ്റുകള്‍ എല്ലാം തന്നെ അപകട സ്ഥലത്ത് തമ്പടിച്ചിരിക്കുകയാണ്.

തീ കെടുത്താനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. 2015-ലും ഇതേ കെട്ടിടത്തിന് തീ പിടിച്ച് നാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നു. കെട്ടിടത്തിന്റെ ഒരു വശത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടന്നു വരികയായിരുന്നു.

ഡി കെ

Share this news

Leave a Reply

%d bloggers like this: