പശുവിനെ കൊന്നാല്‍ ജീവപര്യന്തം തടവ്; ഗുജറാത്ത് നിയമസഭ പാസാക്കിയ ബില്ലിന് ഗവര്‍ണറുടെ അംഗീകാരം

പശുവിനെ കൊന്നാല്‍ ജീവപര്യന്തം തടവ് ലഭിക്കാവുന്ന കുറ്റമാക്കി ഗുജറാത്ത് നിയമസഭ പാസാക്കിയ ബില്ലിന് ഗവര്‍ണറുടെ അംഗീകാരം. ഗവര്‍ണര്‍ ഒപ്പിട്ടതോടെ പുതിയ നിയമം നടപ്പിലാക്കല്‍ പെട്ടെന്നുതന്നെയുണ്ടാകുമെന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രി പ്രദീപ് സിന്‍ ജഡേജ വ്യക്തമാക്കി.

ഗവര്‍ണര്‍ ഒ.പി കോഹ്ലിയാണ് ബില്ലിന് അനുമതി നല്‍കിയത്. മാര്‍ച്ച് 31നാണ് ഗുജറാത്ത് നിയമസഭ ബില്‍ പാസാക്കിയത്. പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് ഗുജറാത്ത് മൃഗസംരക്ഷണ ബില്‍ ഭേദഗതിയോടെ അന്ന് പാസാക്കിയത്. നേരേത്ത പശുവിനെ കൊല്ലുന്നവര്‍ക്ക് മൂന്നു മുതല്‍ ഏഴുവര്‍ഷം വരെ തടവാണ് നിശ്ചയിച്ചിരുന്നത്. ഇതാണ് ജീവപര്യന്തം വരെയാക്കി ഉയര്‍ത്തിയത്. ഇതിന് പുറമെ 50,000 രൂപയായിരുന്ന പിഴ അഞ്ചു ലക്ഷമാക്കി. ഇത് ജാമ്യമില്ലാ കുറ്റമാക്കാനും ബില്ലില്‍ നിര്‍ദേശമുണ്ട്. നേരേത്ത പശുക്കടത്തിന് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ ആറുമാസം കൂടുേമ്പാള്‍ വിട്ടുനല്‍കുമായിരുന്നു. പിടികൂടുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്താനും ബില്ലില്‍ നിര്‍ദേശമുണ്ട്.

പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ പൊലീസിന് ഏറ്റെടുക്കാമെന്നും കേസ് തീര്‍പ്പാകുന്നതുവരെ വിട്ടുനല്‍കേണ്ടതില്ലെന്നും പുതിയ ബില്ലില്‍ പറയുന്നു. 2011ല്‍ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്താണ് പശുക്കളെ കൊല്ലുന്നത് ഏഴുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമായി നിയമം പാസാക്കിയത്. ഇതില്‍ ഭേദഗതി വരുത്തിയാണ് പുതിയ ബില്‍.

Share this news

Leave a Reply

%d bloggers like this: