അയര്‍ലണ്ടിലെ ബീച്ചുകളില്‍ സൂപ്പര്‍ ബഗ്ഗ് സാനിധ്യം; ജാഗ്രത പാലിക്കാന്‍ ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശം

അയര്‍ലണ്ടിലെ രണ്ട് ബീച്ചുകളില്‍ സൂപ്പര്‍ ബഗ്ഗുകളുടെ സാനിധ്യം കണ്ടെത്തിയത് ഗൗരവകരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്ന് അധികൃതര്‍. ജലമലിനീകരണവും അതിലെ ബാക്ടീരിയയുടെ അളവും കൂടുതല്‍ പ്രശ്നം സൃഷ്ടിക്കുന്നവയാണ്. കടല്‍വെള്ളത്തിലാണ് അങ്ങേയറ്റം അപകടകാരിയായ ബാക്ടീരിയയെ കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള ആദ്യത്തെ കണ്ടെത്തലാണ് ഇതെന്നാണ് ഗാല്‍വേയില്‍നിന്നുള്ള ഗവേഷകരുടെ പക്ഷം. കടലിലേക്ക് മലിനജലം തള്ളുന്നതില്‍നിന്നാണ് ഈ ബാക്ടീരിയ ഉണ്ടാകുന്നതെന്നാണ് ഇവരുടെ പക്ഷം. അതുകൊണ്ടുതന്നെ അയര്‍ലണ്ടിലെ കമ്പനികളും മറ്റ് സ്ഥാപനങ്ങളും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ആരാണ് ഇത്രയും മാലിന്യം കടലില്‍ തള്ളുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്.

ഗാല്‍വേ കൗണ്ടിയിലെ ബീച്ചുകളിലാണ് സൂപ്പര്‍ബഗ്ഗുകളുടെ സാനിധ്യം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ കുറെ കാലമായി മാലിന്യം നിക്ഷേപിക്കുന്നതിനും കടലിലേക്ക് മലിനജലം ഒഴുക്കുന്നതിനും കൃത്യമായ മാനദണ്ഡങ്ങളും മറ്റും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതെല്ലാം താറുമാറിയിരിക്കുന്നു. അതുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായത് എന്നാണ് വിഗദ്ഗരുടെ അനുമാനം.

ആന്റിബയോട്ടിക്കുകളെ ചെറുത്തുനില്‍ക്കാന്‍ ശേഷി ആര്‍ജിക്കുന്ന സൂപ്പര്‍ ബഗ്ഗുകള്‍ എന്നറിയപ്പെടുന്ന ബാക്ടീരിയകള്‍ വൈദ്യശാസ്ത്ര ഗവേഷകര്‍ക്ക് എന്നും വെല്ലുവിളിയാണ്. ശക്തമായ ആന്റി ബയോട്ടിക്കുകളെ പോലും നിര്‍വീര്യമാക്കാന്‍ ശക്തിയുള്ള ഒരുതരം എന്‍സൈം ഉല്‍പ്പാദിപ്പിക്കുകയാണ് സൂപ്പര്‍ ബഗ് എന്ന ന്യൂഡല്‍ഹി മെറ്റാളോ ലക്റ്റമസെ1 (എന്‍ ഡി എം-1) ജീന്‍ ചെയ്യുന്നത്. വിവിധ ബാക്റ്റീരിയകളില്‍ ഈ ജീനിന്റെ സാന്നിധ്യമുണ്ട്. ഇന്ത്യന്‍ ശാസ്ത്രജ്ഞനായ കാര്‍ത്തികേയന്‍ കുമാരസ്വാമിയാണ് യുകെ യിലെ കാര്‍ഡിഫ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ തിമോത്തി വാള്‍ഷുമായി ചേര്‍ന്ന് ഈ വിഷയത്തില്‍ പഠനം നടത്തിയത്. അങ്ങിനെയാണ് ഈ ജീനിന് ഇന്ത്യന്‍ പേരുവീണത്.

ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന എന്‍ഡിഎം ബാക്ടീരിയ ആദ്യമായി കണ്ടെത്തുന്നത് 2009ലാണ്. ഏറ്റവും പ്രശ്നക്കാരായ ബാക്ടീരിയയുടെ കൂട്ടത്തിലാണ് എന്‍ഡിഎമ്മിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 12 ഓളം ആന്റി ബയോട്ടിക്കുകളെ പ്രതിരോധിക്കാനുള്ള ശേഷിയാണ് ഈ ബാക്ടീരിയ നേടിയിരിക്കുന്നത്. ബീച്ചുകളില്‍ ഇതിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും ആരോഗ്യ വിദഗ്ദര്‍ നല്‍കിയിട്ടുണ്ട്

 

 
എ എം

Share this news

Leave a Reply

%d bloggers like this: