അയര്‍ലണ്ട് മലയാളികളുടെ ഇഷ്ട കാര്‍ ‘കിയ’ ഇനി ഇന്ത്യന്‍ നിരത്തുകളിലും

ലോകത്തില്‍ ഏറ്റവും വലിയ കാര്‍ നിര്‍മ്മാണ കമ്പനികളിലൊന്നായ കിയ മോട്ടോര്‍സ് ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും. ഹ്യുണ്ടായ് കമ്പനിയുടെ ഭാഗമായ കിയ ചെറുകാറുകളാണു നിര്‍മിച്ചുവരുന്നത്. കാര്‍ വിപണിയില്‍ മികച്ചു നില്‍ക്കുന്ന രാജ്യമായ ഇന്ത്യയില്‍ വന്‍ പ്രതീക്ഷകളുമായാണ് കിയ ഇന്ത്യയിലെത്തുന്നത്. അയര്‍ലണ്ടിലെ നൂറ് കണക്കിന് മലയാളികളുടെ പ്രിയപ്പെട്ട കാറാണ് കിയ.

ജര്‍മനി, ഓസ്‌ട്രേലിയ, ചൈന, അമേരിക്ക എന്നിവിടങ്ങള്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പതിനാലു പ്ലാന്റുകളില്‍ നിന്നു ഒരുവര്‍ഷം 16 ലക്ഷം കാറുകളാണു ഇവര്‍ വിപണിയിലെത്തിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ കിയാ ഫാക്ടറി 2019ഓടെ ആന്ധ്രയില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഹുണ്ടായിയുടെ ഉപകമ്പനിയായ കിയ മോട്ടോഴ്സ് ആന്ധ്രപ്രദേശിലെ അനന്തപുരിലാണ് കിയ മോട്ടോഴ്സിന്റെ ആദ്യ ഫാക്ടറി ആരംഭിക്കുന്നത്. ഇന്ത്യന്‍ കാര്‍ വിപണിയില്‍ വലിയ ചലനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കിയ മോട്ടോഴ്സിന്റെ പ്രവേശനം.

സൗത്ത് കൊറിയയിലെ രണ്ടാമത്തെ വലിയ കാര്‍ കമ്പനിയായ കിയ മോട്ടോഴ്സ് 1.1 ബില്യണ്‍ ഡോളറാണ് ഇന്ത്യയിലെ ഫാക്ടറിക്കായി മുതല്‍ മുടക്കുന്നത്. അതായത് ഏകദേശം 7000 കോടി ഇന്ത്യന്‍ രൂപ. 2019 രണ്ടാം പകുതിയോടെ ആന്ധ്രയിലെ ഫാക്ടറിയില്‍ നിര്‍മ്മാണം ആരംഭിക്കാനാകുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു വര്‍ഷത്തില്‍ മൂന്നു ലക്ഷം കാറുകള്‍ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. സെമി സെഡാന്‍ മോഡലും എസ്യുവി മോഡലിലുമുളള വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തിലെത്തിച്ച് വിപണി കീഴടക്കാനാണ് കിയ ലക്ഷ്യമിടുന്നത്.
എ എം

Share this news

Leave a Reply

%d bloggers like this: