റോഡിലേക്ക് പാഞ്ഞിറങ്ങി തീപിടിച്ച വിമാനം; സംഭവം വാഷിംഗ്ടണില്‍

തിരക്കേറിയ റോഡിലേക്ക് പറന്നിറങ്ങി തീപിടിച്ച വിമാനത്തില്‍ നിന്ന് യാത്രക്കാരും പൈലറ്റും അത്ഭുതകരമായി രക്ഷപ്പെട്ടു. വാഷിങ്ടണിലെ മക്ള്‍ടിയോയില്‍ മെയ് രണ്ടിനാണ് സംഭവം. പ്രാദേശിക സമയം വൈകിട്ട് 5.30 ന് ട്രാഫിക് സിഗ്‌നല്‍ കാത്ത് നിന്നിരുന്ന വാഹനങ്ങള്‍ക്കിടയിലേക്കാണ് യാത്രാവിമാനം തകര്‍ന്നു വീണത്.

സമീപത്തെ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിക്കുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് ഇടിച്ചിറക്കാനുള്ള പൈലറ്റിന്റെ ശ്രമത്തിനിടെ വിമാനം ഇലക്ട്രിക് ലൈനില്‍ തട്ടുകയും പെട്ടെന്ന് തന്നെ തീപിടിക്കുകയുമായിരുന്നു.

സംഭവത്തില്‍ നിരവധി വാഹനങ്ങള്‍ തകര്‍ന്നെങ്കിലും ആളപായമുണ്ടായില്ല. ഇലക്ട്രിക് ലൈനില്‍ തട്ടിയതിന് പിന്നാലെ വിമാനത്തിന്റെ ഇന്ധനടാങ്കില്‍ തീപിടിച്ചതാണ് അപകടത്തിന് കാരണം.

എ എം

Share this news

Leave a Reply

%d bloggers like this: