മരണനിമിഷം അവസാന ക്ലിക്കില്‍ ഒപ്പിയെടുത്ത് ഫോട്ടോഗ്രഫര്‍ യാത്രയായി

സ്‌ഫോടനത്തിന്റെ ഭീകരത പകര്‍ത്തിയപ്പോള്‍ ഫോട്ടോഗ്രാഫറായ ഹില്‍ഡ ക്ലെയ്ടണ്‍ അറിഞ്ഞിരുന്നില്ല, ചിത്രം പകര്‍ത്തുന്നതിനോടൊപ്പം തന്റെ ജീവനും സ്‌ഫോടനം കവരുമെന്ന്. ചിത്രം മികച്ച രീതിയില്‍ തന്റെ ക്യാമറയില്‍ പകര്‍ത്തിയെങ്കിലും അതോടൊപ്പം സ്വന്തം മരണവും എഴുതിച്ചേര്‍ത്ത് അവര്‍ യാത്രയായി.

അഫ്ഗാനിസ്ഥാനില്‍ പരിശീലനത്തിനിടെ മോര്‍ട്ടാര്‍ ട്യൂബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട ഹില്‍ഡ ക്ലെയ്റ്റണ്‍ എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രമാണ് ആര്‍മി മിലിട്ടറി റിവ്യൂ ജേര്‍ണലിലൂടെ പുറത്തുവിട്ടത്. മരിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് അവര്‍ പകര്‍ത്തിയ ചിത്രം അമേരിക്കന്‍ സൈന്യം പുറത്തുവിട്ടത്.

2013 ജൂലൈ മൂന്നിനാണ് സംഭവം. അഫ്ഗാനിസ്ഥാനില്‍ സൈനികര്‍ക്ക് ആയുധ പരിശീലനം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു ഹില്‍ഡ. അഫ്ഗാനിലെ ലഘ്മന്‍ പ്രവിശ്യയില്‍ നടന്ന പരിശീലന പരിപാടിയില്‍ മോര്‍ട്ടാര്‍ ആക്രമണത്തിലാണ് പരിചയം നല്കിയിരുന്നത്. പരിശീലനത്തിനിടെ അഫ്ഗാന്‍ സൈനികരിലൊരാള്‍ മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഡിറ്റൊണേറ്റ് ചെയ്യുന്നതിനിടെ വന്‍ സ്‌ഫോടനം നടക്കുകയായിരുന്നു.

തന്റെ അവസാന നിമിഷങ്ങളിലെ ചിത്രങ്ങള്‍ അങ്ങനെ അറിയാതെ ഹില്ഡയ്ക്ക് പകര്‍ത്തേണ്ടതായി വന്നു. പൊട്ടിത്തെറിയില്‍ ഹില്‍ഡ ഉള്‍പ്പെടെ നാല് അഫ്ഗാന്‍ സൈനികരുമടക്കം അഞ്ചു പേരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ സ്‌ഫോടനത്തിന്റെ ഭീകരത ഉളവാക്കുന്ന ദൃശ്യം കഴിഞ്ഞ ആഴ്ചയാണ് അമേരിക്കന്‍ സൈന്യം പുറത്തുവിട്ടത്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: