ഒബാമ കെയറിന് അന്ത്യം; ചടങ്ങില്‍ ശ്രദ്ധ ആകര്‍ഷിച്ച് ഇന്ത്യക്കാരി സീമ വര്‍മ്മ

മുന്‍ യുഎസ് പ്രസിഡന്റ് ഒബാമ കൊണ്ടുവന്ന ആരോഗ്യരക്ഷാ പദ്ധതിയായ ഒബാമ കെയറിന്റെ കഥ കഴിഞ്ഞെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒബാമ കെയറിനു പകരം റിപ്പബ്‌ളിക്കന്മാര്‍ കൊണ്ടുവന്ന പുതിയ ആരോഗ്യരക്ഷാ പദ്ധതി ജനപ്രതിനിധിസഭ നേരിയ ഭൂരിപക്ഷത്തിനു പാസാക്കി.

ഇനി സെനറ്റില്‍ക്കൂടി പാസാക്കേണ്ടതുണ്ട്. ജനപ്രതിനിധി സഭയില്‍ അമേരിക്കന്‍ ഹെല്‍ത്ത് കെയര്‍ ആക്ടിന് അനുകൂലമായി 217 പേരും എതിര്‍ത്ത് 213 പേരും വോട്ടു ചെയ്തു. ട്രംപിനു യുഎസ് കോണ്‍ഗ്രസില്‍ ലഭിക്കുന്ന ആദ്യത്തെ വിജയമാണിത്. വോട്ടിംഗ് ഫലം അറിവായി മിനിറ്റുകള്‍ക്കകം വൈറ്റ്ഹൗസില്‍ ആഘോഷം ആരംഭിച്ചു. വൈറ്റ്ഹൗസിലെ റോസ് ഗാര്‍ഡനിലെ ചടങ്ങില്‍ 70 റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ പങ്കെടുത്തു. ഒബാമ കെയര്‍ ഫലത്തില്‍ ഇല്ലാതായെന്നും പുതിയ പദ്ധതിയില്‍ ഇന്‍ഷ്വറന്‍സ് പ്രീമിയം കുറവായിരിക്കുമെന്നും ട്രംപ് പറഞ്ഞു.

റോസ്ഗാര്‍ഡനില്‍ നടന്ന ചടങ്ങില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചത് ഇന്ത്യന്‍ വംശജ സീമാ വര്‍മയായിരുന്നു. റോസ് ഗാര്‍ഡനില്‍ നടന്ന ചടങ്ങില്‍ യു.എസ് പ്രതിനിധിസഭ നിയമം പാസാക്കുന്നതിനിടയില്‍ അവരോട് സ്പീക്കര്‍ എന്ന നിലയില്‍ സംസാരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സദസിനെ അഭിസംബോധന ചെയ്യാന്‍ അവസരം ലഭിച്ച രാഷ്ട്രീയക്കാരിയല്ലാത്ത ഏക വ്യക്തിയും സീമയായിരുന്നു. പുതിയ ആരോഗ്യപദ്ധതി തയാറാക്കുന്നതില്‍ സീമാ വര്‍മ വഹിച്ച പങ്കിനെ പ്രസിഡന്റ് ട്രംപും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും പ്രകീര്‍ത്തിച്ചു. േെസന്റഴ്‌സ് ഫോര്‍ മെഡികെയറിന്റെയും മെഡികെയ്ഡ് സര്‍വീസസിന്റെയും അഡ്മിനിസ്‌ട്രേറ്ററായ സീമ ട്രംപ് ഭരണകൂടത്തിലെ ഏറ്റവുമുയര്‍ന്ന റാങ്കിലുള്ള ഇന്ത്യക്കാരിലൊരാളാണ്.

 

എ എം

Share this news

Leave a Reply

%d bloggers like this: