ഗാല്‍വേയിലെ അന്തരീക്ഷ മലിനീകരണം രൂക്ഷം: മുന്നറിയിപ്പ് നല്‍കി ആരോഗ്യവകുപ്പ്

ഗാല്‍വേ ക്‌ളോഷ് വാലിയില്‍ ഉണ്ടായ കാട്ട് തീ ഗാല്‍വേ നഗരത്തിന്റെ അന്തരീക്ഷം മലിനപ്പെടുത്തിയെന്നു വിദഗ്ദ്ധര്‍. തീയും പുകയും ചേര്‍ന്ന് വാലിയോട് ചേര്‍ന്ന് താമസിക്കുന്ന ജനങ്ങളുടെ ജിവിതം പ്രശ്‌നത്തിലായിരിക്കുകയാണ്. കാട്ടുതീ ഉണ്ടായതിന് ശേഷം രണ്ട് മണിക്കൂറോളം അടുക്കാന്‍ പറ്റാത്ത വണ്ണം പുകയായിരുന്നു ക്ലൂഷ് വാലിക്ക് സമീപമുണ്ടായിരുന്നത്. രാജ്യത്ത് ആകെയുണ്ടായ നൂറില്‍പരം തീ പിടുത്തത്തെ തുടര്‍ന്ന് അന്തരീക്ഷത്തിലുണ്ടായ പുകയും പൊടി പടലങ്ങളും പൊതു ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യത ഉള്ളതിനാല്‍ കരുതിയിരിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. പടിഞ്ഞാറന്‍ മേഖലയില്‍ കൂടുതല്‍ സമയം ചെലവിടുന്നത് നിയന്ത്രിക്കാനും നിര്‍ദ്ദേശമുണ്ട്. ഈ പ്രദേശങ്ങളില്‍ ചവറുകളും മറ്റും തീയിടുന്നതിനു വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അന്തരീക്ഷമലിനീകരണം നിരീക്ഷിക്കുന്ന സിറ്റിസണ്‍ സയന്‍സ് എയര്‍ പൊല്യൂഷന്‍ മോണിട്ടറിംഗ് നെറ്റ്വര്‍ക്ക് എന്ന സംഘടന മലിനീകരണത്തിന്റെ തോത് കൃത്യമായി കണക്കാക്കി. സാധാരണ സംഭവിക്കുന്നതിനേക്കാള്‍ 20 ഇരട്ടിയാണ് വായു മലിനീകരിക്കപ്പെട്ടിരിക്കുന്നത് എന്നാണ് ഇതില്‍ നിന്നും ലഭിച്ച വിവരം.

തീ പടര്‍ന്നു പിടിക്കാനുള്ള പ്രധാന കാരണം അനധികൃതമായ ചവറുകള്‍ കത്തിക്കല്‍ ആണെന്ന് കൃഷി മന്ത്രി മൈക്കല്‍ ക്രീഡ് വ്യക്തമാക്കി. ആസ്മ പോലുള്ള ശ്വാസകോശ രോഗികള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണ് അന്തരീക്ഷത്തിലെ പുക മാലിന്യങ്ങള്‍. ഗാല്‍വേ യൂണിവേഴ്‌സിറ്റി സെന്ററിലെ കാലാവസ്ഥ-അന്തരീക്ഷ മലിനീകരണ പഠനത്തിന്റെ മേല്‍നോട്ടമുള്ള ഡോക്ടര്‍ ലിസ് കോള്‍മാന്‍ നടത്തിയ പഠനത്തില്‍ ചൈനയിലെ ബീജിംഗ് നഗരം നേരിടുന്ന അന്തരീക്ഷ മലിനീകരണത്തിന്റെ അതേ തോത് തന്നെയാണ് ഗാല്‍വേ നഗരത്തിലും എന്ന് കണ്ടെത്തി.

 

 

ഡി കെ

Share this news

Leave a Reply

%d bloggers like this: