എന്‍ഡാ കെന്നി അടുത്ത ആഴ്ച സ്ഥാനമൊഴിയുമെന്ന് സൂചന; പിന്തുടര്‍ച്ചക്കാരന്‍ വരേദ്കര്‍ തന്നെയെന്ന് ഉറപ്പിക്കാമോ ?

ഐറിഷ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും എന്‍ഡാ കെന്നി അടുത്ത ആഴ്ച വിടവാങ്ങുമെന്നു റിപ്പോര്‍ട്ടുകള്‍. മേയ് ആദ്യാരം നടത്തിയ അഭിപ്രായ സര്‍വേയില്‍ ഫൈന്‍ ഗേലും, ഫിയാന ഫെയിലും ഒരു പോയിന്റ് വ്യത്യാസത്തില്‍ നേര്‍ക്കുനേരെ എത്തിയിരുന്നു. ഫൈന്‍ ഗെയില്‍ ഒരു പോയിന്റ് താഴ്ന്നു 28 ശതമാനം ജനസമ്മതിയുള്ള പാര്‍ട്ടിയായി നിലനില്‍ക്കുമ്പോള്‍ ഫിയാന ഫോള്‍ 27 ശതമാനത്തില്‍ എത്തി നില്‍ക്കുന്നു. പ്രധാനമന്ത്രി പടിയിറങ്ങുന്നത് പാര്‍ട്ടിയുടെ ജനപ്രീതി കുറയ്ക്കുന്നതിന് കാരണമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. സിന്‍ ഫിന്‍ മാറ്റമില്ലാതെ 18 ശതമാനം എന്ന നിരക്ക് നിലനിര്‍ത്തിയപ്പോള്‍ ലേബര്‍ ആന്‍ഡ് ഇന്‍ഡിപെന്‍ഡന്റ് അലയന്‍സ് 4 ശതമാനത്തിലേക്ക് താഴ്ന്നു. സ്വതന്ത്ര പാര്‍ട്ടികള്‍ക്ക് 2 ശതമാനം മുതല്‍ 12 ശതമാനം വരെ ജനപ്രീതി വര്‍ധിച്ചു വരുന്നതായും സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു.

ഇതിനിടെ അടുത്ത ആഴ്ച പാര്‍ട്ടി നേതൃത്വ സ്ഥാനത്തു നിന്നും ഒഴിയുന്ന പ്രധാനമന്ത്രി എന്റാ കെന്നിയുടെ അടുത്ത പിന്തുടര്‍ച്ചാ അവകാശി ആരാണെന്ന കാര്യത്തില്‍ സംശയം നിഴലിക്കുന്നു. നേതൃത സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ കൂട്ടത്തില്‍ മുന്‍തൂക്കം ലഭിക്കുന്നത് മന്ത്രി ലിയോ വരേദ്കറിന് തന്നെ ആണെങ്കിലും അഭിപ്രായ സര്‍വേയില്‍ ഒരു പോയിന്റ് താഴെ ഹൗസിങ് മിനിസ്റ്റര്‍ സൈമണ്‍ കോവ്നി സ്ഥാനമുറപ്പിച്ചിട്ടുണ്ട്. ഫൈന്‍ ഗേല്‍ പാര്‍ട്ടിയിലും ഒരു വിഭാഗം കോവിനിയെ പിന്തുണക്കുന്നുണ്ട്. പാര്‍ട്ടിക്കകത്ത് 33 ശതമാനം പേര്‍ കോവിനിയെ അനുകൂലിക്കുന്നവരാണ്.

നേതൃത്വ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ കൂട്ടത്തില്‍ വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബ്രൂട്ടന്റെ പേരും ഉയര്‍ന്നു വരുന്നുണ്ട്. ഈ ലിസ്റ്റില്‍ ഇടം പിടിച്ച മറ്റൊരു പ്രധാന വ്യക്തി ജസ്റ്റിസ് മിനിസ്റ്റര്‍ ഫ്രാന്‍സിസ് ഫിറ്റസ് ജെറാള്‍ഡ്ഡ് ആണ്. മറ്റു രാഷ്ട്രീയ അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കില്‍ വരേദ്കര്‍ തന്നെയാകും അടുത്ത ഫൈന്‍ ഗേല്‍ ലീഡര്‍ എന്നാണ് വിദഗ്ധരുടെ നിരീക്ഷണം.

 

 

ഡി കെ

Share this news

Leave a Reply

%d bloggers like this: