ലോകത്തെ നടുക്കിയ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയയെന്ന് ഗവേഷകര്‍

ലോകത്തെ ഞെട്ടിച്ച റാന്‍സംവെയര്‍ വൈറസ് ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയയാണെന്ന് അഭ്യൂഹം. വാണക്രൈ റാന്‍സംവെയര്‍ വൈറസിന്റെ ആദ്യകാല പതിപ്പുകള്‍ കണ്ടെത്തിയത് ഉത്തരകൊറിയന്‍ വെബ്‌സെറ്റില്‍ ആണെന്നതാണ് സംശയം ബലപ്പെടാന്‍ കാരണം.

ഉത്തരകൊറിയയിലെ പ്രമുഖ ഹാക്കിംഗ് ഗ്രൂപ്പായ ലസാറസിന്റെ വൈബ്‌സൈറ്റില്‍ ഈ വൈറസിന്റെ ചില വകഭേദങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതാണ് ഈ സംശയം ബലപ്പെടുത്തുന്നത്. ലസാറസില്‍ കണ്ടെത്തിയത് വാണക്രൈയുടെ ആദ്യകാല പതിപ്പാണെന്ന് വിദഗ്ദര്‍ തിരിച്ചറിഞ്ഞു. ലോകത്തെ ഞെട്ടിച്ച വൈറസ് ആക്രമണത്തിന് ഇത് ഒരു പ്രധാന തെളിവാണെന്നാണ് പ്രമുഖ ആന്റി വൈറസ് നിര്‍മ്മാതാക്കളായ കാസ്പരസ്‌കി ചൂണ്ടിക്കാണിക്കുന്നത്. നേരത്തെ, ബംഗ്ലാദേശ് സെന്‍ട്രല്‍ ബാങ്കില്‍ നിന്നും ഹാക്കിംഗ് നടത്തി 810 ലക്ഷം ഡോളര്‍ തട്ടിയെടുത്ത ചരിത്രം ലസാറസിനുണ്ട്. ഇതും സംശയം ബലപ്പെടുത്താനുള്ള കാരണമായി.

വന്നാക്രൈയെ ഉപയോഗിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ ആക്രമണം വഴി ഹാക്കര്‍മാര്‍ ഏഴ് ലക്ഷം മില്യണ്‍ കൈക്കലാക്കിയെന്നാണ് കണക്ക് യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റിയാണ് ഈ കണക്ക് പുറത്തുവിട്ടിട്ടുള്ളത്. ഫയലുകള്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം കൈവശപ്പെടുത്തുന്നതാണ് ഹാക്കര്‍മാരുടെ രീതി. എന്നാല്‍ പണം നല്‍കിയവര്‍ക്ക് വിവരങ്ങളും രേഖകളും തിരിച്ചുകിട്ടിയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ഹോം ലാന്‍ഡ് സെക്യൂരിറ്റി വ്യക്തമാക്കുന്നു.

വെള്ളിയാഴ്ച ലോകത്ത് നടന്ന സൈബര്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തുന്നതിനായി ശ്രമം നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ നിര്‍ണ്ണായകമായത് കാസ്‌പെര്‍സ്‌കിയുടേയും സിമാന്റെകിനേയും ഗവേഷണങ്ങളായിരുന്നു. വന്നാക്രൈ അല്ലെങ്കില്‍ വന്നാ ഡിക്രിപ്റ്റര്‍ എന്ന റാന്‍സംവെയറാണ് ലോകത്ത് സുരക്ഷാ ഭീതി വിതച്ചിട്ടുള്ള ആഗോള വൈറസ്. മൈക്രോസോഫ്റ്റ് വിന്‍ഡോസ് സോഫ്റ്റ് വെയറിനെ ലക്ഷ്യം വച്ച് നടന്ന സൈബര്‍ ആക്രമണങ്ങള്‍ യുഎസ് സുരക്ഷാ ഏജന്‍സിയാണ് ആദ്യം തിരിച്ചറിഞ്ഞത്.

ഇംഗ്ലണ്ടിലെ ആരോഗ്യ ശൃംഖലയാണ് റാന്‍സംവെയര്‍ തകര്‍ത്തത്. രാജ്യത്തെ 48 നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് ട്രസ്റ്റുകളാണ് ആക്രമണത്തിന് ഇരയായത്. സ്‌കോട്ട്‌ലന്റില്‍ 13 നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് ട്രസ്റ്റുകളും റാംസംവെയര്‍ ആക്രമിച്ചു. കമ്പ്യൂട്ടറുകളുടെ നിയന്ത്രണം ഏറ്റെടുത്ത വൈറസുകള്‍ മെസേജുകളായി 300 ഡോളര്‍ ബിറ്റ്‌കോയിന്‍ ആവശ്യപ്പെടുകയായിരുന്നു. എങ്കില്‍ മാത്രമേ ലോക്ക് ചെയ്ത ഫയലുകള്‍ വിട്ടുനല്‍കുകയുള്ളൂവെന്നാണ് ഇരകള്‍ക്ക് മുന്നില്‍ വൈറസ് വയ്ക്കുന്ന ആവശ്യം.

അതിനിടെ അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സിയുടെ വീഴ്ചയാണ് സൈബര്‍ ആക്രമണത്തിന് ഇടയാക്കിയതെന്ന് ആരോപണങ്ങള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സൈബര്‍ സുരക്ഷാ ഉപദേഷ്ടാവ് ടോം ബൊസേര്‍ട് തള്ളിക്കളഞ്ഞു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: