നാസയെ ഞെട്ടിച്ച കലാം സാറ്റ്: ഏറ്റവും ചെറിയ ഉപഗ്രഹം നിര്‍മ്മിച്ച് താരമായി കൗമാരക്കാരന്‍

ലോകത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹമായ കലാം സാറ്റ് നിര്‍മ്മിച്ച് തമിഴ്‌നാട് സ്വദേശിയായ 18 വയസ്സുകാരന്‍ ചരിത്രം കുറിച്ചു. തമിഴ്‌നാട്ടിലെ പാലപ്പടി സ്വദേശിയായ റിഫാത് ഷാരൂക് ആണ് ഏറ്റവും ചെറിയ ഉപഗ്രഹം നിര്‍മ്മിച്ചത്. കാര്‍ബണ്‍ ഫൈബര്‍ പോളീം ഉപയോഗിച്ചാണ് സാറ്റലൈറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. സ്മാര്‍ട്ട്‌ഫോണിനേക്കാള്‍ ഭാരം കുറവാണ് ഈ സാറ്റലൈറ്റിന്. പതിനെട്ട് വയസ്സുകാരനായ തമിഴ്‌നാട് പല്ലാപട്ടി സ്വദേശി റിഫാത്ത് ഷാരൂക്കാണ് 64 ഗ്രാം മാത്രം ഭാരമുള്ള കുള്ളന്‍ ഉപഗ്രഹം നിര്‍മ്മിച്ചത്.ലോക ബഹിരാകാശ റെക്കോര്‍ഡുകള്‍ ഭേദിച്ച്‌കൊണ്ടാണ് റിഫാത്ത് നേട്ടം കൈവരിക്കാന്‍ പോകുന്നത്.

ജൂണ്‍ ഇരുപത്തിയൊന്നിന് നാസയുടെ വിക്ഷേപണസ്ഥലങ്ങളില്‍ ഒന്നായ വാലോപ്പ്‌സ് ദ്വീപില്‍ നിന്നാകും കലാം സാറ്റെന്ന് പേരുള്ള ഉപഗ്രഹം വിക്ഷേപിക്കപ്പെടുക . ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി നിര്‍മ്മിച്ച ഉപഗ്രഹം നാസ വിക്ഷേപിക്കാന്‍ പോകുന്നത്.കലാം സാറ്റ് ഒരു സബ് ഓര്‍ബിറ്റല്‍ റോക്കറ്റിലാകും വിക്ഷേപിക്കപ്പെടുക. വിക്ഷേപണശേഷം മുതല്‍ ദൗത്യസമയം 240 മിനിട്ടാണ് . ഉപഗ്രഹം സൂഷ്മ ഗുരുത്വകര്‍ഷണവലയത്തില്‍ പ്രവര്‍ത്തിക്കുക പന്ത്രണ്ട് മിനിറ്റായിരിക്കും . 3D പ്രിന്റഡായ കാര്‍ബണ്‍ ഫൈബറിന്റെ പ്രവര്‍ത്തനം പരിശോധിക്കുക എന്നതാകും കലാംസാറ്റ് പ്രധാനമായും ചെയ്യുക.

നാസയും ‘ഐ ഡൂഡില്‍ ലേര്‍ണിംഗ് ‘ എന്ന സംഘടനയും സംയുക്തമായി സങ്കടിപ്പിച്ച ‘ ക്യൂബ്‌സ് ഇന്‍ ദി സ്‌പേസ് ‘ എന്ന മത്സരത്തിലാണ് ഈ ഉപഗ്രഹം തിരഞ്ഞെടുക്കപ്പെട്ടത്.നിര്‍മ്മാണ ഘട്ടത്തില്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി എന്നത് ഉപഗ്രഹത്തിന് 64 ഗ്രാം വെയിറ്റും 4 സെന്റിമീറ്റര്‍ ക്യൂബ് വലിപ്പവും മാത്രമെ പാടുള്ളു എന്ന നിര്‍ദ്ദേശമായിരുന്നുവെന്നാണ് റിഫാത്ത് പറയുന്നത്. ലോകത്തിലെ തന്നെ ഇതുവരെ നിര്‍മ്മിക്കപ്പെട്ട ക്യൂബ് സാറ്റലൈറ്റുകളില്‍ വെച്ചേറ്റവും ചെറിയതാണ് കലാം സാറ്റ്.ബലപ്പെടുത്തിയെടുത്ത കാര്‍ബണ്‍ ഫൈബര്‍ പോളിമര്‍ ഉപയോഗിച്ചാണ് ഉപഗ്രഹ നിര്‍മ്മാണം നടത്തിയിരിക്കുന്നത് എന്നതാണ് ഉപഗ്രഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

 
എ എം .

Share this news

Leave a Reply

%d bloggers like this: