ഈ വര്‍ഷത്തെ റിക്കോര്‍ഡ് താപനില അയര്‍ലണ്ടിനെ ഉരുക്കുന്നു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഈ ആഴ്ച താപനില 20 ഡിഗ്രിയില്‍ നിന്ന് 25 ഡിഗ്രിയിലേക്ക് കുതിച്ചുചാടിയപ്പോള്‍ വര്‍ഷത്തെ ഏറ്റവും കൂടിയ ചൂട് ഇന്നലെ രേഖപ്പെടുത്തി. രാജ്യത്ത് എല്ലായിടത്തും താരതമ്യേനെ ഒരേ ഊഷ്മാവ് തന്നെ നിലനിന്നു. ചൂട് 20 ഡിഗ്രി സെല്‍ഷ്യസിലധികം ഉയരാത്ത അയര്‍ലണ്ടില്‍ ഇത് 25 ഡിഗ്രി കടന്നത് ജനജീവിതത്തെ സാരമായി ബാധിച്ചു. ഇത്രയും ചൂട് ശരീരത്തിന് താങ്ങാന്‍ കഴിയുന്നില്ലെന്നായിരുന്നു. പൊതുവെയുള്ള അഭിപ്രായം.

ചൂടിന്റെ കാഠിന്യത്തില്‍ നിന്നും മാറി ശക്തമായ ഇടിയോടു കൂടിയ മഴ വാരാന്ത്യത്തില്‍ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു. ശനിയാഴ്ച പെയ്യുന്ന മഴ ശക്തമായിരിക്കും എന്നതിനാല്‍ യെല്ലോ വാണിങ് പുറപ്പെടുവിച്ചിരിക്കുകയാണ് മെറ്റ് ഏറാന്‍. കടുത്ത വേനല്‍ ചൂടിന് ശേഷം ശക്തമാകുന്ന മഴ പ്രളയമുണ്ടാക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. പടിഞ്ഞാറന്‍ അള്‍സ്റ്റര്‍, കോനാട്ട്, പടിഞ്ഞാറന്‍ മണ്‍സ്റ്റര്‍ എന്നിവിടങ്ങളില്‍ മഴമേഘങ്ങള്‍ ഇന്നലെത്തന്നെ രൂപപ്പെട്ടെങ്കിലും മറ്റിടങ്ങളിലെല്ലാം തെളിഞ്ഞ ആകാശം കാണാം. അന്തരീക്ഷമായിരുന്നു.

ഈ ആഴ്ച 20 ഡിഗ്രിയിലെത്തുന്ന താപനില വരും ആഴ്ചകളില്‍ താഴ്ന്ന് 14 മുതല്‍ 18 ഡിഗ്രിയിലായിരിക്കും. ഡോണഗലിലെ മലിന്‍ ഹെഡില്‍ 1885 നു ശേഷം ആദ്യമായാണ് താപനില 25 .1 ഡിഗ്രി കടക്കുന്നത്. ഇവിടുത്തെ നേരത്തെയുണ്ടായിരുന്ന റിക്കോര്‍ഡ് താപനിലയായ 24 .7 ഡിഗ്രിയെ മറികടന്നത് കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു. ഗാള്‍വേയിലെ അതെന്റിയില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് 25 .6 ഡിഗ്രിയായിരുന്നു. തലസ്ഥാന നഗരമായ ഡബ്ലിനില്‍ 24 .7 ഡിഗ്രിയായിരുന്നു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ ഏറ്റവും വലിയ താപനില എങ്കിലും 1922 -ല്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡ് ഊഷ്മാവ് 26 .8 ഡിഗ്രി മറികടന്നില്ലെന്നതും ശ്രദ്ധേയമായി.
ചൂട് ശക്തമായി തുടരുന്ന അയര്‍ലണ്ടില്‍ കാലാവസ്ഥ വാരാന്ത്യത്തോടെ മാറിമറിയും. പുറത്തിറങ്ങുന്നവര്‍ റെയിന്‍കോട്ടോ, കുടകളോ കൈയ്യില്‍ കരുതുന്നത് നന്നായിരിക്കുമെന്ന് മെറ്റ് ഏറാന്‍ പുറത്തുവിട്ട അറിയിപ്പില്‍ വ്യക്തമാക്കി. കോര്‍ക്ക്, ക്ലയര്‍, കെറി, ലീമെറിക്, ഡോനിഗല്‍, ലിന്‍സ്റ്റര്‍, കാവന്‍, മോനാഗാല്‍ എന്നിവിടങ്ങളില്‍ ശനിയാഴ്ച വൈകിട്ട് മഴ പതിവിലധികം ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രങ്ങള്‍ സൂചന നല്‍കുന്നു.

വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് റോഡ് സുരക്ഷാ വകുപ്പ് മുന്നറിപ്പ് നല്‍കുന്നു. വെള്ളം കെട്ടിക്കിടന്നു റോഡില്‍ വഴുക്കല്‍ സംഭവിച്ച വാഹന അപകടങ്ങള്‍ക്ക് സാധ്യതയുള്ളതിനാലാണ് ഡ്രൈവര്‍ക്ക് അറിയിപ്പ് നല്‍കിയത്. റോഡില്‍ മഴവെള്ളവും, ചെളിയും കെട്ടിക്കിടന്ന് അപകടസാധ്യത 90 ശതമാനവും നിലനില്‍ക്കുന്നുണ്ടെന്നാണ് റോഡ് സുരക്ഷാ വകുപ്പിന്റെ നിരീക്ഷണം.

റോഡിലൂടെ നടക്കുന്നവര്‍ക്ക് അപകടം പിണയാതിരിക്കാന്‍ ശ്രദ്ധ ചെലുത്തണമെന്നും പൊതുജന അറിയിപ്പ് നിലവില്‍ വന്നു. വാഹനത്തില്‍ ഹെഡ്ലൈറ്റ് കത്തുന്നുണ്ടെന്നു ഉറപ്പുവരുത്താനും, ടയറിന്റെ മര്‍ദ്ദം കൃത്യമാണോ എന്ന് പരിശോധിച്ചറിയാനും അറിയിപ്പ് ഉണ്ട്. വാഹനങ്ങള്‍ തമ്മിലുള്ള നിശ്ചിത അകലം കാത്തുസൂക്ഷിക്കാനും, കാലാവസ്ഥ മാറുന്നതിനനുസരിച്ച് വേഗത പരിധിയില്‍ കൂടാതിരിക്കാനും ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണം.

 

 
എ എം

Share this news

Leave a Reply

%d bloggers like this: