പ്രതിരോധ മരുന്നുകളെപ്പോലും വിഫലമാക്കുന്ന സൂപ്പര്‍ബഗ്ഗിന്റെ സാന്നിദ്ധ്യം ഡബ്ലിന്‍ ആശുപത്രിയില്‍ കണ്ടെത്തി

ഡബ്ലിന്‍: ആന്റിബയോട്ടിക്സുകളെ പ്രതിരോധിക്കുന്ന സൂപ്പര്‍ബഗ്ഗിന്റെ സാന്നിദ്ധ്യം ഡബ്ലിന്‍ ആശുപത്രിയില്‍ കണ്ടെത്തിയതില്‍ പരക്കെ ആശങ്ക. ഇതേതുടര്‍ന്ന് ആശുപത്രിയില്‍ നടക്കേണ്ടിയിരുന്ന 700 ശസ്ത്രക്രിയകള്‍ മാറ്റിവെയ്ക്കപ്പെട്ടു. ആശുപത്രിയിലെ ശുചീകരണ പ്രക്രിയക്ക് തടസം നേരിട്ടതോടെയാണ് ബാക്ടീരിയയുടെ വളര്‍ച്ച് ക്രമാതീതമായതെന്നു ആരോപണമുയരുന്നുണ്ട്.

ഇപ്പോള്‍ നമ്മള്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ആന്റി ബൈയോട്ടിക്കുകളോട് പ്രതിരോധശക്തി തീര്‍ക്കുന്ന ഒരു ‘ജീന്‍’ ബാക്റ്റീരിയകള്‍ വഹിക്കുന്നു. ഇപ്രകാരം ഉള്ള ജീന്‍ ബാക്റ്റീരിയകള്‍ പരസ്പ്പരം ചേര്‍ന്ന്, എല്ലാ തരത്തിലുള്ള ആന്റി ബൈയോട്ടിക്കുകളോടും പ്രതിരോധം തീര്‍ക്കുന്ന ഒരു തരം ബാക്റ്റീരിയകള്‍ ഉണ്ടായി വരുന്നു. ഇത്തരം സൂക്ഷ്മജീവികളാണ് സൂപ്പര്‍ബഗ്ഗുകള്‍. ഇത്തരം സൂപ്പര്‍ബഗ്ഗുകള്‍ കൊണ്ടുണ്ടാകുന്ന രോഗങ്ങള്‍ (അണുബാധ) ചികിത്സിച്ചു ഭേദമാക്കുവാന്‍ സാധ്യമല്ലാതെ വരും. സൂപ്പര്‍ബഗ്ഗുകള്‍ പെരുകുമ്പോള്‍ രോഗ സങ്കീര്‍ണതകളും മരണങ്ങളും പെരുകും.

ഡബ്ലിന്‍ ആശുപത്രിയിലെ പകുതിയിലധികം രോഗികളിലും ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. പ്രതിരോധ സംവിധാനത്തെ പൂര്‍ണമായും തകരാറിലാക്കുന്ന ഈ ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ചാല്‍ മരണം വരെ സംഭവിച്ചേക്കാമെന്ന മുന്നറിയിപ്പുമുണ്ട്. 2015 -ല്‍ ആദ്യമായി കണ്ടെത്തിയ ഈ സൂപ്പര്‍ ബഗ്ഗിന്റെ പ്രധാന ഉത്പാദന കേന്ദ്രം ചപ്പുചവറുകളാണ്. ഇതിനെത്തുടര്‍ന്ന് പല ആശുപത്രികളും ശുചിത്വ ബഡ്ജറ്റിന് പ്രാധാന്യം നല്‍കിയിരുന്നു. എന്നാല്‍ ഡബ്ലിനില്‍ ശുചിത്വ നിവാരണത്തിന് പ്രാധാന്യം കുറഞ്ഞതാണ് സൂപ്പര്‍ബഗ്ഗ് പടര്‍ന്നുപിടിക്കാന്‍ കാരണമെന്നു പറയപ്പെടുന്നു.

 

 
എ എം

Share this news

Leave a Reply

%d bloggers like this: