301 യൂറോ ഒന്നാം സമ്മാനവുമായി കേരള ഹൗസ് ഓള്‍ അയര്‍ലണ്ട് വടം വലി മത്സരം കാര്‍ണിവലിന്

അയര്‍ലണ്ടിലെ മലയാളികളുടെ ഏറ്റവും വലിയ സംഗമമായ കേരളഹൌസ് കാര്‍ണിവലില്‍ ഇക്കുറി ഓള്‍ അയര്‍ലണ്ട് വടം വലി മത്സരവും അരങ്ങേറുന്നതാണ്.ആഘോഷങ്ങളില്‍ മലയാളിയുടെ ഇഷ്ട കായിക വിനോദമായ വടംവലി എല്ലാ കാര്‍ണിവലിലും നടത്തപ്പെട്ടിരുന്നു എങ്കിലും ആദ്യമായിട്ടാണ് ഓള്‍ അയര്‍ലണ്ട് വടംവലി മത്സരം ഈ കാര്‍ണിവലിലൂടെ തുടക്കം കുറിക്കുന്നത് ,ഒന്നാം സമ്മാനമായി 301 യൂറോയും സെവെന്‍ സീസ് വെജിറ്റബി ള്‌സ് നല്‍കുന്ന എവെര്‍റോളിംഗ് ട്രോഫിയും,ഗിഫ്റ്റും,രണ്ടാം സമ്മാനമായി ബോംബെ ബസാര്‍ ബ്ലാന്‍ ചട്‌സ് റ്റോണ്‍ നല്‍കുന്ന 151 യൂറോയും കേരളഹൌസ് നല്‍കുന്ന ഗിഫ്റ്റും ആണ് ,കഴിഞ്ഞ തവണത്തെ വിജയികളായ കോര്‍ക്ക് ടീമും ,നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ കരുത്തരായ ബെല്‍ഫാസ്റ്റ് ടീമും കൂടാതെ അയര്‍ലണ്ടിലെ മിക്ക കൌണ്ടികളില്‍ നിന്നുമായി നിരവധി ടീമുകള്‍ ഇതിനകം തന്നെ രെജിസ്ടര്‍ ചെയ്തു കഴിഞ്ഞു ,പങ്കെടുക്കാന്‍ താല്പര്യമുള്ള അയര്‍ലണ്ടിലെ എല്ലാ ടീമുകളും ഉടന്‍ തന്നെ രജിസ്റ്റര്‍ ചെയ്യേണ്ടതാണ് ,ആദ്യം രെജിസ്ടര്‍ ചെയ്യുന്ന 16 ടീമുകള്‍ക്കാണ് ഇക്കുറി മത്സരത്തില്‍ അവസരം ലഭിക്കുക .

കഴിഞ്ഞ ആറു വര്‍ഷങ്ങളായി അയര്‍ലണ്ടിലെ മുഴുവന്‍ മലയാളി സമൂഹത്തിന്റെയും പിന്തുണയോടെ ആയിരക്കണക്കിന് മലയാളികളാണ് കാര്‍ണിവല്‍ വേദിയില്‍ എത്തിചേരാറുള്ളത്,വിവിധ തരത്തിലുള്ള കലാ കായിക മത്സരങ്ങള്‍ക്ക് പുറമേ കുടുംബസമേതം ഒരു സമ്മര്‍ ദിനം ആഘോഷിക്കാന്‍ തക്കതായ എല്ലാ സജ്ജീകരണങ്ങളും ഇക്കുറിയും കാര്‍ണിവലിന് കേരളഹൌസ് ഒരുക്കുന്നുണ്ട് ,കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായ നിയന്ത്രണാതീതമായ തിരക്കും ,പൊതുജന അഭിപ്രായവും മാനിച്ച്,ഇത്തവണ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് സെമി ,ഫൈനല്‍ മത്സരങ്ങള്‍ മാത്രമേ കാര്‍ണിവല്‍ ദിനത്തില്‍ നടത്തുകയുള്ളൂ ,ബാക്കി പ്രാഥമിക റൌണ്ട് മത്സരങ്ങള്‍ തലേ ആഴ്ച നടതപ്പെടുന്നതാണ് ഇതുമൂലം രാവിലെ 11 ന് ശേഷം വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് സൌകര്യങ്ങള്‍ക്കും മറ്റു വിനോദങ്ങല്‍ക്കുമായി ഗ്രൌണ്ട് മുഴുവനായും ഉപയോഗ യോഗ്യമയിരിക്കും .പതിവായി കാര്‍ണിവലിനു നടത്തപ്പെടുന്ന പരിപാടികള്‍ക്ക് പുറമേ ഇക്കുറി കുട്ടികള്‍ക്കായി ഒരു ഗെയിം സോണും ,അയര്‍ലണ്ടിലെ മലയാളി കലാകാരന്‍മാര്‍ അണിയിച്ചൊരുക്കുന്ന സമകാലീന സംഭവങ്ങളെ കൂട്ടിയിണക്കുന്ന തെരുവ് നാടകവും അരങ്ങേറുന്നതാണ് ,അതുപോലെ തന്നെ അയര്‍ലണ്ടിലെ ചെറുതും വലുതുമായ സംഘടനകള്‍ക്കോ മറ്റു കൂട്ടായ്മകള്‍ക്കോ,വ്യക്തികള്‍ക്കോ ഏതു വിധത്തിലുള്ള വിനോദ പരിപാടികളും അവതരിപ്പിക്കാനുള്ള അവസരവും കേരളഹൌസ് ഒരുക്കുന്നതാണ് .വലിയ തോതിലുള്ള മലയാളികളുടെ അയര്‍ലണ്ട് കുടിയേറ്റം ഒരു പതിറ്റാണ്ട് പിന്നുടുമ്പോള്‍ ,മലയാളികള്‍ക്ക് മാത്രമായി വര്‍ഷത്തില്‍ ഒരു ദിനം എന്നാ കാഴ്ചപ്പാടില്‍ തുടക്കം കുറിച്ച കാര്‍ണിവല്‍ ഇത്തവണയും ഓരോ മലയാളിയും ഏറ്റെടുക്കും എന്നാ ശുഭ പ്രതീക്ഷയോടെ കേരളഹൌസ് ഏവരെയും കാര്‍ണിവലിലേക്ക് സ്വാഗതം ചെയ്യുന്നു .കൂടുതല്‍ വിവരങ്ങള്‍ക്ക്

Benny 0871121260
Tijo 0894386373

Share this news

Leave a Reply

%d bloggers like this: