അയര്‍ലണ്ടില്‍ ഇലട്രിക് വാഹനങ്ങള്‍ക്ക് ജനപ്രീതി കൂടുന്നു

പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഇലട്രിക് വാഹനത്തിലേക്ക് മാറാന്‍ കൂടുന്നു താത്പര്യം പ്രകടിപ്പിക്കുന്നതായി സര്‍വേ ഫലം. പഴയ വാഹനം മാറ്റി പുതിയതെന്ന് വാങ്ങുമ്പോള്‍ ഹൈബ്രിഡ്, ഇലട്രിക്കല്‍ കാറുകള്‍ വാങ്ങാന്‍ 30 ശതമാനം പേര്‍ ആഗ്രഹം പ്രകടിപ്പിച്ചുവെന്ന് എ എ അയര്‍ലന്‍ഡ് നടത്തിയ ഫീല്‍ഡ് സര്‍വേയില്‍ കണ്ടെത്തി.

വേണ്ട വിധത്തില്‍ ചാര്‍ജിങ് അസൗകര്യങ്ങള്‍, മൈലേജിലുള്ള കുറവ് എന്നീ ഘടകങ്ങളാണ് പലരെയും ഇന്ധന വാഹനത്തിലേക്ക് ആശ്രയിക്കുന്ന ഘടകം. എന്നാല്‍ മികച്ച സേവനങ്ങള്‍ വാഗ്ദാനം നല്‍കിക്കൊണ്ട് കാര്‍ വിപണിയിലെത്തുന്ന വൈദ്യുതി വാഹനങ്ങള്‍ ഉപയോഗിക്കാന്‍ ജനങ്ങള്‍ താത്പര്യപെടുന്നുണ്ടെന്നാണ് പുതിയ സര്‍വേ ഫലം തെളിയിക്കുന്നതെന്ന് എ എ അയര്‍ലണ്ടിന്റെ കൊമേഷ്യല്‍ ഡയറക്ടര്‍ ജോണ് ഫെറല്‍ അടിവരയിടുന്നു. മാത്രമല്ല ഏതൊരു ശരാശരി ഉപഭോക്താവിനും വാഹങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുന്ന ആകര്‍ഷക വിലയില്‍ വാഹങ്ങള്‍ ലഭിക്കുമെന്നത് സാധാരണ ജന വിഭാഗത്തിന് ആശ്വാസകരവുമാണ്.

ഇലട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ടാക്‌സ് വിലയിലും കുറവ് ലഭിക്കുമെന്നതും മറ്റൊരു പ്രത്യകതയാണ്. അന്തരീക്ഷ മലിനീകരണവും, ആഗോള താപനവും നിയന്ത്രിക്കാന്‍ മുന്‍കൈ എടുക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ എല്ലാം തന്നേ ക്‌ളീന്‍ എഞ്ചിനിലേക്ക് മാറിവരുന്നത് അയര്‍ലണ്ടിനും പ്രചോദനമായി മാറിക്കഴിഞ്ഞു. രാജ്യത്തെ പൊതു ഗതാഗതം പൂര്‍ണമായും ഇന്ധന വാതക വിമുക്തമാക്കാനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്. ഹൈബ്രിഡ്, ഇലട്രിക് വാഹന വിപണി രാജ്യത്ത് സജീവമത്തോടെ പുതിയ വാഹന മാതൃകകള്‍ ജനത്തെ ആകര്‍ഷിക്കുന്നതിന് വിജയം കണ്ടെത്തിയിട്ടുണ്ടെന്ന് എ എ വ്യക്തമാക്കുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: