ഡബ്ലിന്‍ ബസിന്റെ മുഖച്ഛായ മാറിയേക്കും: പൊതുജനങ്ങള്‍ക്കും അഭിപ്രായം രേഖപെടുത്താം

ഡബ്ലിന്‍: ഡബ്ലിന്‍ ബസ് നെറ്റ് വര്‍ക്കിന്റെ ഡിസൈന്‍ മാറ്റാനൊരുങ്ങുകയാണ് ഗതാഗത വകുപ്പ്. നഗരത്തിലെ ജനസംഖ്യ വര്‍ധിക്കുന്നതനുസരിച്ച് അനുയോജ്യമായ യാത്ര സൗകര്യം ഒരുക്കുകയാണ് ബസ് നെറ്റ് വര്‍ക്കില്‍ മാറ്റം വരുത്താന്‍ ഗതാഗത വകുപ്പിന് പ്രേരണയായത്. ബസിന്റെ രൂപമാറ്റത്തെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്താന്‍ പൊതു ജനങ്ങള്‍ക്കും അവസരമൊരുക്കും. ഇതിനു വേണ്ടി ഓണ്‍ലൈന്‍ സര്‍വേ സജ്ജമാക്കി വരികയാണെന്ന് ഗതാഗത ആസൂത്രണ പദ്ധതി വിദഗ്ദ്ധന്‍ ജെറ്റ് വാക്കര്‍ അറിയിച്ചു.

പദ്ധതി ചെലവ് കുറച്ചുകൊണ്ടും എന്നാല്‍ ജനങ്ങള്‍ക്ക് പരമാവധി പ്രയോജനം നല്‍കുന്നതുമായ രൂപരേഖ തയ്യാറാക്കുകയാണ് തനിക്കു മുന്നിലുള്ള പ്രധാന വെല്ലുവിളിയെന്ന് പദ്ധതി ഡിസൈനറും കൂടിയായ വാക്കര്‍ വിശദമാക്കി. ആളുകളുടെ എണ്ണം ഡബ്ലിനില്‍ വരും വര്‍ഷങ്ങളില്‍ കൂടുമെന്ന ജനസംഖ്യ നിരീക്ഷകരുടെ അഭിപ്രായവും ബസ് നിര്‍മ്മാണത്തില്‍ നിര്‍ണായകമാകും. ഡബ്ലിന്‍ നഗരത്തിനു വലിയ ബസുകള്‍ വേണമെന്ന ആശയത്തില്‍ ഊന്നിക്കൊണ്ടുള്ള ബസ് ഡിസൈനിങ് ആയിരിക്കും ഗതാഗത വകുപ്പ് നടപ്പില്‍ വരുത്തുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: