തീവ്രവാദികളുടെ സുരക്ഷിത സ്ഥാനമായി അയര്‍ലണ്ട് മാറാന്‍ കാരണമെന്ത് ?

ബ്രിട്ടനിലെ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് ഇസ്ലാമിക് ഭീകരവാദികള്‍ അയര്‍ലണ്ടില്‍ അധിനിവേശം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതിനകം തന്നെ രാജ്യത്ത് ഡസന്‍ കണക്കിന് ഭീകരവാദികള്‍ ഇവിടെ തന്നെ വിവാഹം കഴിച്ച് താമസിക്കുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ ഭയപ്പെടുന്നുണ്ട്. യൂറോപ്യന്‍ യൂണിയനിലേക്ക് പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് ഐറിഷ് യുവതികളെ വിവാഹം കഴിക്കുകയും ഇവിടെ ഒരു അടിത്തറ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഒരു കുഞ്ഞിന് ജന്മം നല്‍കുന്നതോടെ ഐറിഷ് പൗരനായിത്തീരാനുള്ള ഇവരുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.

ഒരിക്കല്‍ ജിഎന്‍ഐബി (ഗാര്‍ഡ നാഷണല്‍ ഇമിഗ്രേഷന്‍ ബ്യൂറോ) ഐഡി കാര്‍ഡ് ലഭിച്ചാല്‍, സൗജന്യ സഞ്ചാര കരാര്‍ പ്രകാരം അവര്‍ക്ക് ബ്രിട്ടനിലേയ്ക്ക് യഥേഷ്ടം പോകാന്‍ സ്വാതന്ത്ര്യമുണ്ടാകുന്നു. പോലീസുകാരാല്‍ വെടിയേറ്റ് കൊല്ലപ്പെട്ട ലണ്ടന്‍ തീവ്രവാദികളില്‍ ഒരാള്‍ ഇത്തരത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം വരെ ഡബ്ലിനില്‍ താമസിച്ചിരുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്.

‘സംശയാസ്പദമായി വരുന്നവരെയെല്ലാം നിരീക്ഷിക്കാന്‍ മതിയായ ഉദ്യോഗസ്ഥ ശക്തി ഗാര്‍ഡയ്ക്കില്ല, ഇത് വലിയ പ്രശ്‌നമാണ്- ഒരു മുതിര്‍ന്ന ഗാര്‍ഡ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അന്വേഷണത്തിലൂടെ ആരെയെങ്കിലും കണ്ടെത്തിയാലും നിയമ നടപടികളിലെ പഴുതുകളിലൂടെ അവര്‍ രാജ്യത്തിന് പുറത്തുകടക്കുന്നു. ‘ഇത് ഒരു ഭ്രാന്തന്‍ സാഹചര്യമാണ്, പിടിക്കപ്പെടുന്നവരുടെ പേരോ, അയ്യാള്‍ ഏത് രാജ്യത്ത് നിന്നുള്ളയാളെന്നോ അറിയാന്‍ കഴിയില്ല.

തീവ്രവാദികളെന്ന് സംശയിക്കുന്ന 50 പേരടങ്ങുന്ന സംഘം ഇപ്പോഴും ഡബ്ലിനിലുണ്ട്. ഇതില്‍ 12 പേര്‍ അതിഭീകരരാണെന്നും ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കുന്നു. ‘അവരുടെ പ്രധാന ലക്ഷ്യം ജിഎന്‍ബി അല്ലെങ്കില്‍ FAM (യൂറോപ്യന്‍ യൂണിയന്‍ ഐഡന്റിറ്റി കാര്‍ഡ്) നേടിയെടുക്കുക എന്നതാണ്. ഇതിലൂടെ അവര്‍ക്ക് ബ്രിട്ടനിലേക്ക് സൌജന്യമായി നീങ്ങാന്‍ കഴിയും.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു:

‘അയര്‍ലന്‍ഡില്‍ അവര്‍ക്ക് ഒരു വിലാസമുണ്ട് എന്നാല്‍ അത് പലപ്പോഴും ഉപയോഗികാറില്ല, അവരുടെ നേരെ സംശയാസ്പദകരമായ അന്വേഷണം ഉണ്ടെന്നറിഞ്ഞാല്‍ അയര്‍ലണ്ട് തങ്ങളുടെ ഔദ്യോഗിക രാജ്യമെന്ന വ്യാജേനെ ബ്രിട്ടനിലേക്ക് കടക്കുന്നു. അവരെ ‘ബാക്ഡോര്‍ ടെററിസ്റ്റ്’ അല്ലെങ്കില്‍ സ്ലീപ്പര്‍മാര്‍ എന്ന് വിളിക്കുന്നു. ‘റഡാറിന്റെ കീഴില്‍ നില്‍ക്കാന്‍ സാധിക്കുന്നതെല്ലാം അവര്‍ ചെയ്യുന്നുണ്ട്, അവര്‍ പള്ളിയില്‍ സ്ഥിരം സന്ദര്‍ശകരായിരിക്കില്ല. അവരിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന മാര്‍ഗങ്ങള്‍ അവര്‍ അടയ്ക്കുന്നു,- ഇത്തരം ആളുകളെ നിരീക്ഷിക്കുന്നതിനുള്ള സംവിധാനമാണ് അയര്‍ലണ്ടില്‍ ഇല്ലാത്തത്.

പക്കലുണ്ടായിരുന്ന ഐറിഷ് ഐഡന്റിഫിക്കേഷന്‍ കാര്‍ഡ് ഉണ്ടായിരുന്ന ലണ്ടനില്‍ വെച്ച് വെടിയേറ്റ ഭീകരന്റെ യഥാര്‍ത്ഥ സ്വദേശം മൊറോക്കന്‍ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അയര്‍ലന്റിലെ ഇയാളുടെ താമസവും കുടുംബവും സംബന്ധിച്ച് ഗാര്‍ഡാ നാഷണല്‍ ഇമിഗ്രേഷന്‍ ബ്യൂറോ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

 

 

 
എ എം

Share this news

Leave a Reply

%d bloggers like this: