വരുന്നു, സ്വയം ഓടുന്ന പരിസ്ഥിതി സൗഹൃദ കപ്പല്‍

ഡ്രൈവര്‍ലെസ്സ് കാറുകളും ട്രക്കുകളും വിമാനങ്ങളുമെല്ലാം ചീറിപായാന്‍ റെഡിയായി നില്‍ക്കുകയാണ്. എന്നാല്‍, ഡ്രൈവറില്ലായ്മയെ മറ്റൊരു തലത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് നോര്‍വീജിയന്‍ കമ്പനികളായ യാര ഇന്റര്‍നാഷനലും കോങ്സ്ബര്‍ഗ് മാരിടൈമും.

യാര ബെര്‍ക് ലന്‍ഡ് എന്ന കപ്പല്‍ ലോകത്തെ സ്വയമോടുന്ന പരിസ്ഥിതി സൗഹൃദ ചരക്കുകപ്പല്‍ എന്ന പെരുമയുമായി നീറ്റിലിറങ്ങാന്‍ കാത്തിരിക്കുകയാണ്. അധ്വാനം കുറയ്ക്കുന്നതോടൊപ്പം സുരക്ഷിതമായ ജലയാത്ര ഉറപ്പുവരുത്തുന്ന ബെര്‍ക് ലന്‍ഡ് സാധാരണ കപ്പലുകളില്‍ നിന്നു വ്യത്യസ്തമായി ഒട്ടും മലിനീകരണമില്ലാത്തതാണ്.

ഈ ഒരൊറ്റ കപ്പല്‍ ഓടുന്നത് ഒരു വര്‍ഷം 40,000 ഡീസല്‍ കണ്ടെയ്നര്‍ ട്രക്ക് ട്രിപ്പുകള്‍ക്കു തുല്യമാണെന്നാണ് കണക്ക്. ട്രക്കിനു പകരം ഈ കപ്പല്‍ തിരഞ്ഞെടുത്താല്‍ അത്രയും മലിനീകരണം കുറയുമെന്നു ചുരുക്കം. യാരയുടെ സ്ഥാപകനും ശാസ്ത്രജ്ഞനുമായ ക്രിസ്റ്റ്യന്‍ ബെര്‍ക് ലന്‍ഡിന്റെ പേരിലാണ് കപ്പല്‍.

കെമിക്കല്‍രാസവള കമ്പനിയായ യാര തങ്ങളുടെ ലോഡുകള്‍ കൊണ്ടുപോകുന്നതിനു വേണ്ടിയാവും ബര്‍ക് ലന്‍ഡ് കപ്പല്‍ ഉപയോഗിക്കുക. കോങ്സ്ബര്‍ഗ് മാരിടൈമാണ് യാരയ്ക്കു വേണ്ടി പൂര്‍ണമായും ഇലക്ട്രിക് സംവിധാനത്തിലോടുന്ന കപ്പല്‍ നിര്‍മിച്ചത്. ആദ്യഘട്ടത്തില്‍ നാവികന്റെ സഹായത്തോടെ ഓടുന്ന കപ്പല്‍ 2020 ആവുമ്പോഴേക്കും പൂര്‍ണമായും സ്വയം ഓടാന്‍ തയാറാകും.

 

 
എ എം

Share this news

Leave a Reply

%d bloggers like this: