ഈ ആഴ്ച ഇടിയോടുകൂടിയ ശക്തമായ മഴ പ്രതീക്ഷിക്കാം: മെറ്റ് ഏറാന്‍

ഡബ്ലിന്‍: ഈ വാരം കാലാവസ്ഥ പ്രക്ഷുബ്ധമായിരിക്കുമെന്നു മെറ്റ് ഏറാന്റെ മുന്നറിയിപ്പ്. ഇടിയോടുകൂടിയ മഴക്കൊപ്പം കാറ്റും ശക്തമായേക്കും. ഈ ആഴ്ച അവസാനിക്കുന്നത് വരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ നിഗമനം. നടക്കാനിറങ്ങുന്നവര്‍ക്ക് അത്ര ശുഭകരമായിരിക്കില്ല ഈ ആഴ്ചയിലെ കാലാവസ്ഥ നിലവാരമെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്ത് കുറഞ്ഞ താപനില 6 ഡിഗ്രി മുതല്‍ 9 ഡിഗ്രി വരെയും; ഉയര്‍ന്ന താപനില 13 ഡിഗ്രി മുതല്‍ 15 ഡിഗ്രി വരെയും ആയിരിക്കും.

അത്ലാന്റിക് മേഖലയില്‍ രൂപപ്പെടുന്ന കാറ്റ് അയര്‍ലണ്ടിന്റെ ഭാഗങ്ങളിലേക്ക് വന്നെത്തി പരക്കെ മഴക്ക് കാരണമായി മാറുന്ന പ്രതിഭാസമാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥ മാറ്റത്തിന് കാരണമെന്നു നിരീക്ഷണ കേന്ദ്രം വിശദമാക്കി. കാല്‍നടയാത്ര ചെയ്യുന്നവരും, വാഹനമോടിക്കുന്നവരും ഈ ആഴ്ച പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. വാരാന്ത്യത്തോടെ കാലാവസ്ഥയില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും മെറ്റ് ഏറാന്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: