ഗാള്‍വേയിലെ മുസ്ലിം പള്ളിക്ക് നേരെ ആക്രമണം: വര്‍ഗീയ ദ്രുവീകരണം ഉണ്ടാകാനുള്ള ശ്രമമെന്ന് ഗാര്‍ഡ

ഗാല്‍വേ: ലണ്ടന്‍ ആക്രമണത്തിന്റെ തൊട്ടു പുറകെ ഗാള്‍വേയിലെ മോനിവിയ റോഡിലെ പഴയ മുസ്ലിം പള്ളിക്കുനേരെ ആക്രമണം നടന്നു. പ്രാര്‍ത്ഥന നടക്കുന്നതിനിടെ ഒരു കൂട്ടം ആളുകള്‍ കല്ലും പാറക്കഷ്ണങ്ങളും പ്രാര്‍ത്ഥന ഹാളിലേക്ക് ലക്ഷ്യം വെച്ച് എറിയുകയായിരുന്നു. കുട്ടികളൂം, സ്ത്രീകളും ഉള്‍പ്പെടെ നൂറോളം പേര്‍ പങ്കെടുത്ത നമസ്‌കാര പ്രാര്‍ത്ഥനക്കിടെയാണ് കല്ലേറ് നടന്നതെന്ന് പള്ളി ഇമാം ഇബ്രാഹിം നൂനന് പറഞ്ഞു. അയര്‍ലണ്ടില്‍ വര്‍ഗീയ ദ്രുവീകരണത്തിന്റെ ആവശ്യമില്ലെന്നും ഇവിടുത്തെ മുസ്ലിം സമൂഹത്തെ മുഴുവന്‍ തീവ്രവാദികളായി കാണുന്നത് ശരിയല്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന ഗാര്‍ഡ പോലീസ് പത്രക്കുറിപ്പിലൂടെ ഐറിഷ് സമൂഹത്തോട് പറഞ്ഞു.

മുസ്ലിം വിഭാഗക്കാരെ ശത്രുക്കളായി മുദ്രകുത്തരുതെന്നും ഗാര്‍ഡ കൂട്ടിച്ചേര്‍ത്തു. വംശീയ വാദം രാജ്യത്ത് ഉടലെടുത്താല്‍ രാജ്യത്തിനകത്ത് തീവ്രവാദം വളരാന്‍ കാരണമായി മാറുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞ ഈ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. അക്രമികളെക്കുറിച്ച് പോലീസിന്റെ സൂചന ലഭിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പള്ളിക്ക് നേരെ നടന്ന കല്ലേറില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ഗാല്‍വേ ഇമാം വ്യക്തമാക്കി.
എ എം

Share this news

Leave a Reply

%d bloggers like this: