കുഞ്ഞനുജന്റെ ജനനത്തില്‍ പങ്കാളിയായി പന്ത്രണ്ടുകാരി

അമ്മയുടെ പ്രസവമെടുക്കുന്ന മിസിസിപ്പിക്കാരി ജെസിയുടെ ചിത്രം വൈറലാകുന്നു. അമ്മക്കൊപ്പം പ്രസവമുറിയില്‍ കയറണമെന്ന ജെസിയുടെ ആഗ്രഹം മാതാപിതാക്കളും ഡോക്ടറും ചേര്‍ന്ന് നടത്തിക്കൊടുക്കുകയായിരുന്നു. ഡോക്ടറിനൊപ്പം പ്രസവശുശ്രൂഷയില്‍ പങ്കാളിയായി ആദ്യാവസാനം കുട്ടിഡോക്ടറുടെ ഗൗരവത്തില്‍ ജെസി നിന്നെങ്കിലും കുഞ്ഞ് പുറത്തെത്തിയതോടെ നിയന്ത്രണം വിട്ട് കരഞ്ഞുപോയി.കുഞ്ഞനിയനെ കൈകളിലേറ്റുവാങ്ങുന്ന ജെസിയുടെ ചിത്രം പകര്‍ത്തിയത് പിതാവാണ്.

പന്ത്രണ്ടുകാരിയായ ഡോക്ടര്‍ എന്ന പേരില്‍ പിതാവ് ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്ത ജെസിയുടെ ചിത്രം ഒരുലക്ഷത്തിലധികം ആളുകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. അമ്മയ്ക്കൊപ്പം പ്രസവമുറിയില്‍ കയറണമെന്ന് ജെസി ആവശ്യപ്പെടുന്നത് ഇത് രണ്ടാം തവണയാണ്. ആദ്യ തവണമാതാപിതാക്കള്‍ അവളെ ആഗ്രഹത്തില്‍ നിന്ന് പിന്തിരിപ്പിച്ചു. വീണ്ടും ഗര്‍ഭിണിയായപ്പോള്‍ മകളുടെ ആഗ്രഹം നടത്തികൊടുക്കാനായിരുന്നു ആ മാതാപിതാക്കളുടെ തീരുമാനം.  കളിക്കുമ്പോള്‍ ഡോക്ടറുടെ വേഷമെല്ലാം കെട്ടിയിട്ടുണ്ടെങ്കിലും ശരിക്കും ഡോക്ടറുടെ കാര്യങ്ങള്‍ ചെയ്യേണ്ടി വന്നപ്പോള്‍ അല്പം ഭയന്നുപോയെന്നാണ് ജെസി ഇപ്പോള്‍ പറയുന്നത്.

 

എ എം

Share this news

Leave a Reply

%d bloggers like this: