അയര്‍ലണ്ടില്‍ എം എ ബേബിക്കു ഊഷ്മള സ്വീകരണം ; ഇന്ന് ഡബ്ലിനില്‍ ക്രാന്തിയുടെ ഔദ്യോഗീഗ ഉത്ഘാടനം നിര്‍വഹിക്കും .

ക്രാന്തിയുടെ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ അയര്‍ലണ്ടില്‍ എത്തി ചേര്‍ന്ന സി പി എം പിബി മെമ്പര്‍ എം എ ബേബിക്കു ഊഷ്മള സ്വീകരണം നല്‍കി .അയര്‍ലണ്ടില്‍ പുതുതായി രൂപീകരിച്ച രാഷ്ട്രീയ സാംസ്‌കാരിക സംഘടനയുടെ ഉത്ഘാടനം ഇന്നു ഡബ്ലിനില്‍ സി പി എം പോളിറ്റ് ബ്യുറോ മെമ്പര്‍ എം എ ബേബി നിര്‍വഹിക്കും . ഡബ്ലിന്‍ വാക്കിന്‍സ്ടൗണ്‍ wsaf ഹാളില്‍ വൈകിട്ട് ആറ് മണിക്കാണ് ഉത്ഘാടന ചടങ്ങ് .ഉത്ഘാടന സമ്മേളനത്തില്‍ ഐറിഷ് പാര്‍ലമെന്റ് അംഗം റൂഥ് കോപ്പിഞ്ചറും ഡബ്ലിന്‍ സിറ്റി കൗണ്‍സിലര്‍ ഐലീഷ് റയാനും ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ യു കെ സെക്രട്ടറി ഹര്‍സീവ് ബെയിന്‍സും ക്രാന്തിക്ക് ആശംസ അര്‍പ്പിച്ചു സംസാരിക്കും. സമ്മേളനത്തില്‍ ”ആഗോള തീവ്രവലത് പക്ഷത്തിന്റെ പുനരുജ്ജീവനം പ്രവാസികളുടെ ആകുലതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും .തുടര്‍ന്ന് പൊതു ചര്‍ച്ചയും ഉണ്ടാകും.

തിങ്കളാഴ്ച ക്രാന്തി വാട്ടര്‍ഫോര്‍ഡ് യൂണിറ്റ് സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിലും എം എ ബേബി പങ്കെടുക്കും.വാട്ടര്‍ഫോര്‍ഡ് വുഡ് ലാന്‍ഡ്‌സ് ഹോട്ടലില്‍ വൈകിട്ട് ഏഴു മണിക്കാണ് പൊതുസമ്മേളനം . പൊതുസമ്മേളനത്തില്‍ ”കേരളപിറവിയുടെ ആറ് പതിറ്റാണ്ടുകള്‍ക്കിപുറം നേട്ടങ്ങളും വെല്ലുവിളികളും ” എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും .തുടര്‍ന്ന് പ്രസ്തുത വിഷയത്തില്‍ പൊതു ചര്‍ച്ചയും നടക്കും .

Share this news

Leave a Reply

%d bloggers like this: