അയര്‍ലണ്ടില്‍ വില്പനക്കെത്തിയ ചോക്കലേറ്റുകളില്‍ ഭക്ഷ്യ വിഷബാധ ഉണ്ടാക്കുന്ന ബാക്റ്റീരിയയെ കണ്ടെത്തി

അയര്‍ലണ്ടില്‍ വില്പനക്കെത്തിയ മാര്‍സ് ചോക്‌ളേറ്റ് ബാറുകളില്‍ ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകുന്ന സാല്‍മൊണല്ല ബാക്ടീരിയ കണ്ടെത്തി. ഇതോടെ ഈ ഉത്പന്നത്തെ തിരിച്ചെടുക്കാന്‍ തയ്യാറെടുക്കുകയാണ് ഉത്പാദന കമ്പനികള്‍. യു.കെ യിലും അയര്‍ലണ്ടിലും വില്പനക്കെത്തിയ ഉത്പന്നങ്ങള്‍ തിരിച്ചെടുക്കുകയാണെന്ന് മാര്‍സ് ചോക്‌ളേറ്റ് അറിയിച്ചിട്ടുണ്ട്.

ചോക്കലേറ്റ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ സാല്‍മൊണല്ല ബാക്ടീരിയയുടെ സാനിധ്യം പരിശോധനയിലൂടെ തിരിച്ചറിഞ്ഞിരുന്നു. ഇതോടെ വിപണിയിലിറക്കിയവ ഭക്ഷ്യ യോഗ്യമല്ലെന്നു കമ്പനി നേരിട്ട് അറിയിക്കുകയായിരുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിലും ബാക്ടീരിയ ഉണ്ടെന്ന് ഉറപ്പായതോടെ മാര്‍സ് ചോക്‌ളേറ്റ് കഴിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. വ്യാപാരികള്‍ ഇത് വില്പന നടത്തരുതെന്നും, ഇത് വാങ്ങിച്ചിട്ടുള്ള ഉഭോക്താക്കള്‍ കൈവശം വെയ്ക്കാതെ തൊട്ടടുത്തുള്ള വ്യാപാര കേന്ദ്രത്തില്‍ എത്തിക്കണമെന്നും മാര്‍സ് ചോക്കലേറ്റ് അറിയിച്ചിട്ടുണ്ട്.
എ എം

Share this news

Leave a Reply

%d bloggers like this: