ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണത്തില്‍ നിന്നും രക്ഷപെട്ടത് തലനാരിഴക്ക് : ഭീതി വിട്ടൊഴിയാതെ ഐറിഷ് ദമ്പതികള്‍ ദൈവത്തിന് നന്ദി പറയുന്നു

ആയുസിന്റെ ബലം കൊണ്ട് മാത്രം ലണ്ടന്‍ ബ്രിഡ്ജ് ആക്രമണത്തില്‍ നിന്നും രക്ഷപെടുകയായിരുന്നു ഐറിഷ് വംശജരും ഇപ്പോള്‍ ലണ്ടനില്‍ താമസിക്കുന്നതുമായ ഇയാന്‍ മെക്കന്‍സിയും കാമുകി കാമിലയും. കാമിലയുടെ ജന്മദിനം ആഘോഷിക്കാന്‍ ലണ്ടന്‍ ബ്രിഡ്ജിന്റെ അവസാന ഭാഗത്തുള്ള പബ്ബിലെത്തിയവരായിരുന്നു ഇരുവരും. ഇവര്‍ പബ്ബില്‍ നിന്നും തിരിച്ചുപോകുമ്പോഴാണ് ഭീകരവാദികളെ മുഖാമുഖം കണ്ടത്. വളഞ്ഞും തിരിഞ്ഞും വരുന്ന വാന്‍ പലതും ഇടിച്ച് തകര്‍ത്ത് വരുന്ന വരവാണെന്നു ഇയാന്‍ ഒറ്റ നോട്ടത്തില്‍ തന്നെ മനസിലാക്കി. വാനിന്റെ അമിത വേഗത ഇയാനെ പരിഭ്രാന്തനാക്കിയങ്കിലും ബ്രേക്ക് നഷ്ടപെട്ട വാന്‍ ആയിരിക്കുമെന്നാണ് ഇരുവരും കരുതിയിരുന്നത്.

തുടര്‍ന്ന് തങ്ങളുടെ വാഹനത്തിനു നേരെ വാന്‍ കുതിച്ചെങ്കിലും ട്രാഫിക് ലൈറ്റില്‍ പെട്ടത് മൂലം ഇയാനും കാമിലയും രക്ഷപെടുകയായിരുന്നു. സിഗ്‌നല്‍ കഴിഞ്ഞു ബ്രിഡ്ജില്‍ പലരെയും തട്ടി വീഴ്ത്തി കട്ടികൂടിയ ഒരു ലോഹ കഷ്ണത്തില്‍ തട്ടി നിന്ന വാനില്‍ നിന്നും പുറത്തിറങ്ങിയവര്‍ പലരെയും കുത്തി വീഴ്ത്തുന്നതും, നിറയൊഴിക്കുന്നതും മീറ്ററുകള്‍ അപ്പുറത്ത് നിന്നും ഇയാനും, കാമിലയും നേരിട്ട് കാണുകയായിരുന്നു. സംഭവം തീവ്രവാദി ആക്രമണം ആകാമെന്ന് മനസിലാക്കിയ ജേണലിസ്റ്റ് കൂടിയായ ഇയാന്‍ മറ്റു ദൃസാക്ഷികളെപ്പോലെ ഉടന്‍ പോലീസില്‍ വിവരമറിയിക്കാനും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.

ട്രാഫിക്കില്‍ അകപെട്ടതിനാല്‍ മാത്രമാണ് ഭീകരര്‍ സഞ്ചരിച്ചിരുന്ന വാഹനം തങ്ങളെ പുറകില്‍ നിന്നും തട്ടി വീഴ്ത്താതിരുന്നതെന്നു ഇരുവരും പറയുന്നു. മരണത്തില്‍ നിന്നും നേരിയ വ്യത്യാസത്തില്‍ രക്ഷപെട്ടതില്‍ ഇവര്‍ അത്ഭുതപെടുകയാണ് ഇപ്പോള്‍. എങ്കിലും ഭീതി വിട്ടു മാറിയിട്ടില്ലെന്നു കാമിലിയും പറയുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: