പാസ്പോര്‍ട്ടിന് പകരം ദുബായില്‍ ഇനി സ്മാര്‍ട്ട്ഫോണ്‍ മതിയാകും

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യാന്‍ ഇനി ഒന്നിലധികം സ്വകാര്യ രേഖകളൊന്നും കൈയില്‍ കരുതേണ്ട, ആകെ വേണ്ടത് ഒരു സ്മാര്‍ട്ട്ഫോണ്‍ മാത്രം. പാസ്പോര്‍ട്ട്, എക്സ്പ്രസ് ഗേറ്റ് കാര്‍ഡ് എന്നിവയ്ക്ക് പകരം യാത്രക്കാര്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കന്‍ സാധിക്കുന്ന സ്മാര്‍ട്ട് സ്‌കീമിന് ദുബായില്‍ തുടക്കം കുറിച്ചു.യാത്രികര്‍ക്കായുള്ള വിമാനത്താവളത്തിനുള്ളിലെ സേവനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കുക എന്നതാണ് എമിറേറ്റ്സ് സ്മാര്‍ട്ട് വാലറ്റിന്റെ ലക്ഷ്യം.

ലോകത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തിലൂള്ള സംവിധാനം കൊണ്ടുവരുന്നതെന്ന് അധികൃതര്‍ അഭിപ്രായപ്പെട്ടു. വിമാനത്താവളത്തിന്റെ ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലില്‍ പൊലീസ് ആന്‍ഡ് പബ്ലിക് സെക്യൂരിറ്റിയുടെ ഡെപ്യൂട്ടി ചീഫായ ലഫ്റ്റനന്റ് ജനറല്‍ തമീമും ദുബായുടെ നാച്ചുറലൈസേഷന്‍ ഈന്‍ഡ് റസിഡന്‍സി ഡിപ്പാര്‍ട്ട്മെന്റിന്റെ മേധാവിയായ മൊഹമ്മദ് അഹമെദ് അല്‍ മാരിയും ചേര്‍ന്ന് സ്‌കീമിന് തുടക്കം കുറിച്ചു.

യാത്രക്കാരുടെ സ്വകാര്യ വിവരങ്ങള്‍, എമിറേറ്റ്സ് ഐഡി, പാസ്പോര്‍ട്ട് ഇന്‍ഫര്‍മേഷന്‍, ഇ-ഗേറ്റ് കാര്‍ഡിലെ വിവരങ്ങള്‍ എന്നിവ സ്‌കീമിന്റെ ആദ്യ ഘട്ടത്തില്‍ സംയോജിപ്പിക്കും. യാത്ര പരിശോധന നടപടികളെ കൂടുതല്‍ എളുപ്പത്തിലാക്കാനുള്ള വലിയ പദ്ധതിയുടെ ആദ്യ ചുവടുവയ്പ്പാണിതെന്നും ഡബ്ല്യൂഎഎം കൂട്ടിച്ചേര്‍ത്തു.യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ മാസം എമിറേറ്റ്സ് പ്രധാനപങ്കാളികളുമായി ചേര്‍ന്ന് ടുഗെതര്‍ എന്ന സംരംഭത്തിന് തുടക്കം കുറിച്ചിരുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: