ഐറിഷ് യുവതി ഡാനിയേലയുടെ കൊലപാതകം; പ്രതിക്കെതിരെയുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു

 

ഗോവയില്‍ വെച്ച് കൊല്ലപ്പെട്ട ഐറിഷ് യുവതി ഡാനിയേലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കുറ്റപത്രം ഗോവ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. ഗോവയില്‍ ഡാനിയേലയുമായി സൗഹൃദത്തിലായിരുന്ന വികദ് ഭഗത് കൊലയാളി ആണെന്ന നിഗണനത്തിലാണ് പോലീസ് 374 പേജ് അടങ്ങുന്ന കുറ്റപത്രം തയ്യാറാക്കിയത്. 68 സാക്ഷി മൊഴിയാളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ രേഖയില്‍ ഡാനിയേലയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതെന്ന് ആരോപിക്കപ്പെട്ട വികദ് കുറ്റസമ്മതം നടത്തിയിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 302 പ്രകാരം കൊലപാതകം നടത്തിയതിനും, 376 അനുസരിച്ച് ബലാത്സംഗം, സെക്ഷന്‍ 394 പിടിച്ചുപറി എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതിക്ക് ശിക്ഷ ലഭിക്കുന്നത്.

അതേസമയം കഴിഞ്ഞ മാസം തന്റെ സഹോദരിക്ക് അയച്ച കത്തില്‍ ഡാനിയേലയെ കൊന്നത് തന്റെ മൂന്നു സുഹൃത്തുക്കള്‍ ചേര്‍ന്നാണെന്ന് വികദ് വെളിപ്പെടുത്തിയിരുന്നു. കൊല്ലപ്പെട്ട തന്റെ സുഹൃത്തിനെ രക്ഷിക്കാന്‍ താന്‍ ശ്രമിക്കുകയായിരുന്നെന്നും വികാസ് കത്തില്‍ പരാമര്‍ശിച്ചിരുന്നു. തോളെല്ലിന് ആഘാതമേറ്റതുമൂലം അക്രമികളെ തടയാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും പ്രതി തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ ഇതനുസരിച്ച് പ്രതിയുടെ മൂന്നു സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും അവര്‍ പ്രതികളല്ലെന്ന നിലപാടില്‍ പോലീസ് ഉറച്ചു നില്‍ക്കുകയായിരുന്നു.

പ്രതിക്ക് ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ പരമാവധി ശിക്ഷ ലഭിക്കാന്‍ തങ്ങള്‍ ഏതറ്റം വരെ പോകാനും തയ്യാറാണെന്നും ഡാനിയേലയുടെ ബന്ധുക്കള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഗോവയിലെത്തിയ ഡാനിയേല കാണാകൊണ റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള ഒറ്റപ്പെട്ട സ്ഥലത്ത് ക്രൂരമായി മര്‍ദ്ദനമേറ്റ് കൊലചെയ്‌പെപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവരെ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം മുഖത്ത് കുപ്പികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചും പാറക്കഷണങ്ങള്‍ കൊണ്ട് എറിഞ്ഞും കൊലപ്പെടുത്തിയെന്നാണ് കേസ്.

 
എ എം

 

Share this news

Leave a Reply

%d bloggers like this: