ചൈനയിലെ പാലം 700 കിലോ സ്ഫോടക വസ്തു ഉപയോഗിച്ച് തകര്‍ത്തത് വെറും 3.5 സെക്കന്റില്‍

ചൈനയില്‍ ഒരു പാലം തകര്‍ക്കാന്‍ വേണ്ടിവന്നത് നാല് സെക്കന്റില്‍ താഴെ മാത്രം സമയം. 700 കിലോഗ്രാം സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് പാലം തകര്‍ത്തത്. വടക്കന്‍ ചൈനയിലെ നാന്‍ഹു പാലമാണ് ഞായറഴ്ച രാവിലെ തകര്‍ത്തത്.

സ്ഫോടനത്തിന് വിശ്വാസത ലഭിക്കാന്‍ ദ്യശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. കാലപ്പഴക്കത്തെ തുടര്‍ന്ന് പുതിയ പാലം നിര്‍മ്മിക്കാന്‍ വേണ്ടിയാണ് 1978-ല്‍ നിര്‍മ്മിച്ച നാന്‍ഹു പാലം തകര്‍ത്തത്.

150 മീറ്റര്‍ നീളവും 25 മീറ്റര്‍ വീതിയുമുളള പാലം തകര്‍ക്കാന്‍ 710 കിലോഗ്രാം സ്ഫോടക വസ്തുക്കളാണ് എന്‍ജിനീയര്‍മാര്‍ ഉപയോഗിച്ചത്. അവിശ്വസനീയമാക്കികൊണ്ട് വെറും 3.5 സെക്കന്റ് കൊണ്ട് പാലം പൂര്‍ണമായും തകര്‍ന്ന് പൊടിപടലങ്ങള്‍ ആകാശത്തേക്ക് ഉയര്‍ന്നു. പാലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ മുന്ന് മുതല്‍ അഞ്ച് ദിവസം വരെ എടുക്കും.

പുതിയ പാലം പഴയ പാലത്തെക്കാള്‍ വലുതും പാതയുടെ ഇരു വശങ്ങളിലും കാല്‍നടയാത്രക്കാര്‍ക്കായി നടപ്പാതകള്‍ സജ്ജീകരിച്ചിട്ടുള്ളതുമാണ്. സെപ്തംബര്‍ അവസാനത്തോടെ പാലം ജനങ്ങള്‍ക്കായി തുറക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായി ഉദ്യോഗസ്ഥന്‍ ചൈനീസ് മാധ്യമങ്ങളോട് പറഞ്ഞതായി പീപ്പിള്‍സ് ഡെയ്ലി റിപ്പോര്‍ട്ട് ചെയ്തു.

 
എ എം

Share this news

Leave a Reply

%d bloggers like this: