പ്രധാനമന്ത്രിയായി വരേദ്കര്‍ ഇന്ന് ചുമതലയേല്‍ക്കും

ഫൈന്‍ ഗെയില്‍ നേതാവ് ലിയോ വരേദ്കര്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കാനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തന്റെ ഔദ്യോഗിക വസതിയിലേക്ക് പോകുന്ന അദ്ദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഡയലില്‍ മടങ്ങിയെത്തി മന്ത്രിസഭാ പ്രഖ്യാപനം നടത്തും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പദവിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടാന്‍ ഡയലില്‍ 58 അംഗങ്ങളുടെ വോട്ട് നേടെണ്ടതുണ്ട്. ഇതും അനുകൂലമായാല്‍ പ്രധാനമന്ത്രി പദത്തിലെത്തുന്ന 14-ാമത്തെതും അയര്‍ലണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞതുമായ പ്രധാനമന്ത്രിയാകും വരേദ്കര്‍.

തന്റെ ന്യൂനപക്ഷ ഗവണ്‍മെന്റില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന മന്ത്രിമാരെ തിരഞ്ഞെടുക്കുക എന്നുള്ളതാണ് അദ്ദേഹത്തിന്റെ ആദ്യ ദൌത്യം. മേയര്‍ വീലനെ ഇന്നലെ കോര്‍ട്ട് ഓഫ് അപ്പീലിലേക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തതിനാല്‍ ഒരു പുതിയ അറ്റോര്‍ണി ജനറലിനെയും തിരഞ്ഞെടുക്കേണ്ടി വരും.

അധികാര കസേരയിലെത്താന്‍ എല്ലാവര്‍ക്കും കഴിയില്ലെന്നും പലരും നിരാശരാകേണ്ടി വരുമെന്നും സഹപ്രവര്‍ത്തകരോട് വരാദ്കര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. സൈമണ്‍ കോവ്നിയെ ഡെപ്യൂട്ടി പാര്‍ട്ടി നേതാവായി അദ്ദേഹം നിയമിച്ചിട്ടുണ്ട്. അതേസമയം ഫ്രാന്‍സിസ് ഫിറ്റ്സ്‌ജെറാള്‍ഡ് ഉപപ്രധാനമന്ത്രിയായി തുടരും.

 

 

എ എം

Share this news

Leave a Reply

%d bloggers like this: