ഡാര്‍ക്ക് വെബിലൂടെ അയര്‍ലണ്ടിലേക്ക് തീവ്രവാദികള്‍ ആയുധം കടത്തുന്നതായി ഗാര്‍ഡ

അയര്‍ലന്‍ഡിലെ തുറമുഖങ്ങളിലൂടെയും എയര്‍പോര്‍ട്ടിലൂടെയും രാജ്യത്തിനകത്തേക്ക് ആയുധങ്ങള്‍ കടത്തുന്നുവെന്ന് സംശയമുയര്‍ന്ന സാഹചര്യത്തില്‍ ഇത് തടയുന്നതിനുള്ള തീവ്രശ്രമത്തിലാണ് ഗാര്‍ഡയും റവന്യു ഡിപ്പാര്‍ട്ട്‌മെന്റും. തീവ്രവാദികളായി സംശയിക്കപ്പെടുന്ന നിരവധി ആളുകള്‍ അയര്‍ലണ്ടിലെക്ക് തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കടത്താന്‍ ഡാര്‍ക്ക് വെബ് ഉപയോഗപ്പെടുത്തുന്നുവെന്നും ഗാര്‍ഡയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ആയുധങ്ങള്‍, മയക്കുമരുന്ന്, വ്യാജ പാസ്പോര്‍ട്ടുകള്‍, മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയവ അധികാരികളുടെ കണ്ണില്‍പ്പെടാതെ ഇന്റര്‍നെറ്റിലൂടെ വാങ്ങാന്‍ കഴിയുന്ന ഇടമാണ് ഡാര്‍ക്ക് വെബ്. ഡാര്‍ക്ക് വെബില്‍ പെയ്‌മെന്റിനു ഉപയോഗിക്കുന്നത് ബിറ്റ് കൊയിന്‍ എന്ന വിര്‍ച്വല്‍ മണി ആണ്. ഇത് ഏതു അക്കൌണ്ടില്‍ നിന്ന് വരുന്നു , ഏത് അക്കൌണ്ടിലേക്ക് പോകുന്നു എന്ന് കണ്ടെത്താന്‍ പറ്റില്ല എന്നതാണ് തീവ്രവാദികള്‍ക്ക് സഹായകരമാകുന്നത്.

കഴിഞ്ഞ ആഴ്ച നടന്ന ലണ്ടന്‍ ബ്രിഡ്ജിലെ ആക്രമണകാരികള്‍ ആയുധം സ്വന്തമാക്കാന്‍ ഡാര്‍ക്ക് വെബ് ഉപയോഗപ്പെടുത്തിയെന്നാണ് പോലീസിന്റെ നിഗമനം. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന് ലണ്ടന്‍ മെട്രോ പോലിസ് ഗാര്‍ഡയെ അറിയിച്ചു.അക്രമണകാരികളുടേതെന്ന് സംശയിക്കപ്പെടുന്ന ലാപ്‌ടോപ്പ് ഉള്‍പ്പെടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ലണ്ടന്‍ മെട്രോ പോലീസ് പിടിച്ചെടുത്തിരുന്നു. ഇതോടെയാണ് ഇവര്‍ ആയുധങ്ങള്‍ വാങ്ങാന്‍ ഡാര്‍ക്ക് വെബ് ഉപയോഗിച്ചതായി സംശയമുയരുന്നത്. ആക്രമണത്തിലെ മറ്റ് പങ്കാളികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് ഉദ്യോഗസ്ഥര്‍.

അക്രമണകാരികളില്‍ ഒരാളായ റഷീദ് റെഡൌണെ കഴിഞ്ഞ വര്‍ഷം വരെ സൗത്ത് ഡബ്ലിനില്‍ റാത്ത് മൈന്‍ പ്രദേശത്താണ് താമസിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അതേസമയം ഇയാള്‍ അയര്‍ലണ്ടില്‍ താമസിച്ചിരുന്ന സമയത്ത് ഗാര്‍ഡയുടെ നിരീക്ഷണത്തില്‍ ഇയാളെ പിടികിട്ടാതിരുന്നത് ആക്ഷേപം ഉളവാക്കിയിരുന്നു. ഇയാള്‍ അയര്‍ലന്‍ഡിലേക്ക് ആയുധങ്ങള്‍ കടത്താന്‍ ശ്രമിച്ചിരുന്നോ എന്ന സംശയമാണ് ഇപ്പോള്‍ ഉടലെടുത്തിരിക്കുന്നത്.

ആയുധങ്ങള്‍ കടത്തുന്നതിനുള്ള സാധ്യതകള്‍ തുടരുന്നതിനിടയില്‍, മറച്ചുവെച്ച സാധനങ്ങള്‍ കണ്ടെത്തുന്നതിന് ഉപയോഗിക്കുന്ന പുതിയ മൊബൈല്‍ എക്‌സ്-റേ സ്‌കാനര്‍ റവന്യു വകുപ്പ് ഈ ആഴ്ച അവതരിപ്പിക്കും. കള്ളപ്പണം, പുകയില കടത്തല്‍, മയക്കുമരുന്ന് കടത്തല്‍, ആയുധങ്ങള്‍ ഒളിപ്പിക്കല്‍ തുടങ്ങിയ അനധികൃത പ്രവര്‍ത്തനങ്ങളെ ലക്ഷ്യം വെച്ച് പുറത്തിറക്കുന്ന ഈ പുതിയ സ്‌കാനാറിന് 1.7 ദശലക്ഷം യൂറോയാണ് ചിലവാക്കിയിരിക്കുന്നത്.
അയര്‍ലണ്ടിന്റെ ഭീകര ഭീഷണി ഇപ്പോള്‍ മിതവാദിലാണ്. ഇതിനര്‍ത്ഥം ഒരു ആക്രമണം സാധ്യമാണെങ്കിലും സാധ്യതയല്ല.

ഗാര്‍ഡ സ്‌പെഷ്യല്‍ ഡിറ്റക്റ്റീവ് യൂണിറ്റ് (SDU) അയര്‍ലന്‍ഡില്‍ ഭീഷണിയാകാന്‍ സാധ്യതയുള്ള 20 പേരെക്കുറിച്ച് നിരവധി നിരീക്ഷണങ്ങള്‍ നടത്തിവരികയാണ്. ഡബ്ലിന്‍ നഗരത്തിന്റെ തെക്കുഭാഗവും തലസ്ഥാനത്തെ ആന്തരിക നഗരപ്രദേശങ്ങളിലും. ലിമെറിക്ക്, വെക്‌സ്‌ഫോര്‍ഡ്, ഗാല്‍വേ, മയോ എന്നിവിടങ്ങളിലും നിരവധി ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവികള്‍ ഉള്ളതായി കണക്കാക്കപ്പെടുന്നു. സിറിയയില്‍ നിന്ന് അയര്‍ലണ്ടിലേക്ക് കുടിയേറിയ അഭയാര്‍ത്ഥികളെപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. ഇവരില്‍ ചിലര്‍ യുകെ പൌരന്മാരോ യൂറോപ്യന്‍ യൂണിയന്‍യും പാസ്‌പോര്ട്ടുള്ളവരോ ആയിരിക്കും.

 

 
എ എം

Share this news

Leave a Reply

%d bloggers like this: