കൃത്യസമയത്ത് ചികിത്സ ലഭ്യമായില്ല; വാട്ടര്‍ ഫോര്‍ഡ് സ്വദേശിയുടെ മരണത്തില്‍ HSE യ്ക്ക് നേരെ വ്യാപക പ്രതിഷേധം

ഹൃദയാഘാതം ഉണ്ടായതിന് കൃത്യസമയത്ത് ചികിത്സ കിട്ടാത്തതുമൂലം മരണമടഞ്ഞ തോമസ് പവാറിന്റെ മരണത്തില്‍ ആരോഗ്യവകുപ്പിനെതിരെ വന്‍ ആക്ഷേപമാണ് ഉയരുന്നത്. നാല്പത് വയസ്സ് പ്രായമുള്ള വാട്ടര്‍ഫോര്‍ഡ് സ്വദേശിയായ തോമസ് പവറിനെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ഞായറാഴ്ച ഉച്ചതിരിഞ്ഞ് വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ കൊണ്ടുചെന്നെങ്കിലും കാര്‍ഡിയോളജി ലാബ് പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് ചികിത്സ ലഭ്യമാകാതെ വന്നു. തുടര്‍ന്ന് കോര്‍ക്കിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ 20 മിനിറ്റിനുശേഷം ഇദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.

മരണത്തെ തുടര്‍ന്ന് പ്രതിഷേധവുമായി രംഗത്തെത്തിയ പ്രദേശവാസികള്‍ വാട്ടര്‍ഫോര്‍ഡ് ഹോസ്പിറ്റലില്‍ മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന കാത്ത് ലാബ് അടിയന്തിരമായി തുറക്കണമെന്ന് ആവശ്യപ്പെട്ട് 24 മണിക്കൂറിനകം 5000 ത്തിലധികം ആളുകളുടെ കൈയൊപ്പുകള്‍ ശേഖരിച്ച് പ്രധാനമന്തിക്ക് നിവേദനം കൈമാറി. കാത്ത് ലാബ് സേവനം 24/7 ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് 110ത്തോളം ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റുമാരും ആരോഗ്യ മന്ത്രി സൈമണ്‍ ഹാരിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാര്‍ഡിയോ ടെസ്റ്റുകള്‍ നടക്കുന്ന UHW കത്ത് ലാബ് തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനുശേഷം വരുന്ന രോഗികളെ കോര്‍ക്ക് ഹോസ്പിറ്റലിലേക്ക് പറഞ്ഞു വിടാറാണ് പതിവ്.

ശരിയായ സമയത്ത് തോമസ് പവറിന് ചികിത്സ ലഭ്യമായിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ വിധി മറ്റൊന്നാകുമായിരുന്നുവെന്ന് വില്ലി ഡോയല്‍ എന്നയാള്‍ പറഞ്ഞു. വില്ലിയുടെ മകള്‍ക്ക് രണ്ട് വര്‍ഷം മുന്‍പ് ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ കൊണ്ടുവന്നിരുന്നു. ഒരു വെള്ളിയാഴ്ച വൈകുന്നേരം 4.30- നാണ് തന്റെ മകള്‍ക്ക് ഹൃദയാഘാതം സംഭവിച്ചതെന്ന് അദ്ദേഹം ഓര്‍ക്കുന്നു. ഒരു മണിക്കൂറിനു ശേഷമാണ് അത് സംഭവിച്ചിരുന്നതെങ്കില്‍ ഇന്ന് തന്റെ മകള്‍ ജീവനോടെ കാണില്ലായിരുന്നുവെന്നും വില്ലി പറയുന്നു.

വെക്‌സ്‌ഫോര്‍ഡില്‍ ഒരാള്‍ക്ക് ഹൃദയാഘാതം സംഭവിച്ചാല്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്കായിരിക്കും ആദ്യം കൊണ്ട് വരുന്നത്. കാത്ത് ലാബുകളുടെ പ്രവര്‍ത്തന സമയം കഴിഞ്ഞെങ്കില്‍ കോര്‍ക്കിലേക്കോ, ഡബ്ലിനിലേക്കോ കൊണ്ടുപോകുന്നതാണ് അടുത്ത വഴി. എന്നാല്‍ ഒന്നര മണിക്കൂറിനുള്ളില്‍ ഇവിടെ എത്തിച്ചേരാന്‍ ഒരിക്കലും കഴിയില്ല. അതിനിടയില്‍ രോഗിയുടെ മരണം സംഭവിച്ചിട്ടുണ്ടാകും.

അടുത്തിടെ നടന്ന സംഭവത്തിന്റെ വെളിച്ചത്തില്‍ പുതിയ കാത്ത് ലാബ് തുറക്കുന്നതിനെപ്പറ്റി ആരോഗ്യ മന്ത്രി സൈമണ്‍ ഹാരിസ് പറഞ്ഞത് കാര്‍ഡിയോളജി കണ്‍സള്‍ട്ടന്റ് നിയാല്‍ ഹെറ്റിറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം നിലവില്‍ വെക്‌സ്‌ഫോര്ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ മുഴുവന്‍ സമയം പ്രവൃത്തിക്കുന്ന കാത്ത് ലാബിന്റെ ആവശ്യം ഇല്ലെന്നാണ്. എന്നാല്‍ ജനങ്ങളുടെ പ്രതിഷേധം ശക്തായതിനെ തുടര്‍ന്ന് ഈ തീരുമാനത്തില്‍ മാറ്റം വരുത്തേണ്ടതായി വരും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ മൊബൈല്‍ കാത്ത് ലാബ് പ്രവത്തനം ആരംഭിച്ചെങ്കിലും പ്രവര്‍ത്തന സമയം കുറവാണ്.

തോമസ് പവറിന്റെ മരണത്തെത്തുടര്‍ന്ന് നിരവധി തദ്ദേശീയരായ ടിഡിമാര്‍ 24/7 കാത്ത് ലാബ് തുറക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങളുടെ ജീവിതം വെച്ച് HSE കളിക്കുകയാണെന്ന് വാട്ടര്‍ഫോര്‍ഡ് ടിഡി ഡേവിഡ് കല്ലിനൈന്‍ ആരോപിച്ചു. ഈ പ്രശ്‌നത്തില്‍ ആരോഗ്യവകുപ്പ് അടിയന്തിര നടപടി എടുക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.

 

 

എ എം

Share this news

Leave a Reply

%d bloggers like this: