വ്യോമഗതാഗ വളര്‍ച്ച ദ്രുതഗതിയില്‍; പൈലറ്റുമാരുടെ അഭാവം തുടരുന്നു

കനേഡിയന്‍ ഏവിയേഷന്‍ ഇലക്ട്രോണിക്‌സ് (സിഇഇ) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച് അടുത്ത 10 വര്‍ഷത്തിനുള്ളില്‍ കൊമേഷ്യല്‍ ഏവിയേഷന്‍ മേഖലയില്‍ ലോകവ്യാപകമായി 255,000 പുതിയ പൈലറ്റുമാരെ ആവശ്യമുണ്ട്. വ്യോമഗതാഗത വ്യവസായത്തിന്റെ വളര്‍ച്ച അതിവേഗം ഉയരുന്നതോടൊപ്പം പരിശീലനം ലഭിച്ച പൈലറ്റുമാരുടെ ഒഴിവുകള്‍ നികത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

2027 ലേക്ക് ആവശ്യമായ പൈലറ്റുമാരില്‍ പകുതിപേര്‍ക്കും ഇതുവരെ ട്രെയിനിങ് ആരംഭിച്ചിട്ടുപോലുമില്ല. യാത്രക്കാരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നത് വ്യോമഗതാഗത മേഖലയുടെ വളര്‍ച്ച അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഇപ്പോഴുള്ളതിന്റെ ഇരട്ടിയാകുമെന്നാണ് കണക്കുകൂട്ടല്‍. കഴിഞ്ഞ പത്ത് വര്‍ഷത്തേക്കാള്‍ കൂടുതലായി 180,000 ഫസ്റ്റ് ഓഫീസര്‍മാര്‍ പുതിയ എയര്‍ലൈന്‍ ക്യാപ്റ്റന്മാരാകുമെന്ന് പൈലറ്റ് ട്രെയിനിങ്ങിന് നേതൃത്വം കൊടുക്കുന്ന സിഎഇ യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പൈലറ്റുമാരുടെ അഭാവം നികത്തുന്നതിന് അയര്‍ലന്റിന് വലിയ പ്രാധാന്യമാണ് ഉള്ളത്. ഐറിഷ് പൈലറ്റുമാര്‍ ലോകമെമ്പാടുമുള്ള വിവിധ എയര്‍ലൈനുകളില്‍ ജോലി ചെയ്യുന്നുണ്ട്. അയര്‍ലന്‍ഡിലെ ഏറ്റവും വലിയ പൈലറ്റ് പരിശീലന കേന്ദ്രമാണ് കോര്‍ക്ക് എയര്‍പോര്‍ട്ടിന് സമീപമുള്ള അറ്റ്‌ലാന്റിക് ഫ്‌ലൈറ്റ് ട്രെയിനിംഗ് അക്കാദമി (AFTA). 1995 മുതല്‍ ഇവിടെ പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കിവരുന്നു. ഇവിടുത്തെ ബിരുദധാരികള്‍ ടര്‍ക്കിഷ് എയര്‍ലൈന്‍സ്, എയര്‍ അസ്താന, കസാഖ്സ്ഥാന്‍, ലിബിയ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം തുടങ്ങിയ ഇടങ്ങളില്‍ ജോലി ചെയ്യുന്നു. നോര്‍വീജിയന്‍ എയര്‍ലൈനുമായുള്ള ഒരു പങ്കാളിത്തവും അക്കാദമിക്കുണ്ട്. AFTA- യുടെ 1,800-ല്‍ അധികം ബിരുദധാരികള്‍ ലോകമെമ്പാടുമുള്ള നോര്‍വീജിയന്‍ വിമാന സര്‍വീസുകള്‍ക്കായി പറക്കുന്നു.

 
എ എം

Share this news

Leave a Reply

%d bloggers like this: