അയര്‍ലണ്ടില്‍ ഇന്ന് മുതല്‍ ചൂട് കുറയും

രാജ്യത്തിന്റെ പല ഭാഗങ്ങളിലും താപനില 25 ഡിഗ്രിക്ക് മുകളില്‍ ഉയര്‍ന്നതോടെ പല പബുകളും കഫേകളും അടച്ചിടേണ്ടിവന്നു. ചില ബിസിനസുകള്‍ അവരുടെ സേവനം കുറയ്ക്കാനും ഉപഭോക്താക്കളെ അകറ്റാനും നിര്‍ബന്ധിതരായി. ഈ വര്‍ഷത്തെ ഏറ്റവും ചൂടേറിയ ദിവസം കഴിഞ്ഞ ബുധനാഴ്ചയാണെന്ന് സ്ഥിരീകരിച്ചു. ഡബ്ലിനില്‍ ഈ ആഴ്ചയില്‍ കൂടിയ താപനില 28 ഡിഗ്രിയോളമെത്തി. ഫോണിക്‌സ് പാര്‍ക്കില്‍ റെക്കോര്‍ഡ് താപനിലയാണ് അനുഭവപ്പെട്ടത്. കോര്‍ക്കില്‍ 25 ഡിഗ്രി സെല്‍ഷ്യസാണ് ഏറ്റവും ഉയര്‍ന്ന താപനില. മീത്ത്, കാവന്‍ എന്നിവിടങ്ങളിലും ഇതേ താപനില തുടര്‍ന്നു. മെറ്റ് ഐറാന്‍ ഉയര്‍ന്ന താപനിലയില്‍ 5 കൗണ്ടികളില്‍
യെല്ലോ വാണിങ് പുറപ്പെടുവിച്ച ആദ്യ ആഴ്ചയാണ് ഇത്.

ഇന്ന് മുതല്‍ താപനിലയില്‍ കുറവുണ്ടാകും. ആകാശം മേഘാവൃതവും വരണ്ടതുമായിരിക്കും. രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് മഴ പ്രതീക്ഷിക്കാവുന്നതാണ്. താപനില 16 ഡിഗ്രിക്കും 22 ഡിഗ്രിക്കും ഇടയിലായിരിക്കും. ഇന്ന് വൈകുന്നേരം മുതല്‍ വടക്കുപടിഞ്ഞാറ് നിന്ന് ആരംഭിക്കുന്ന മഴ പിന്നീട് അല്‍സ്റ്റര്‍, കോനാക്ട് എന്നിവിടങ്ങളില്‍ വ്യാപിക്കും.

നാളെ മുതല്‍ മഴ പ്രതീക്ഷിക്കാവുന്നതാണ്. അന്തരീക്ഷ താപനില 14 ഡിഗ്രി മുതല്‍ 18 ഡിഗ്രി വരെയാണ്. വെള്ളിയാഴ്ച രാവിലെ മഴയും മൂടല്‍ മഞ്ഞും ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം സൂര്യപ്രകാശം നല്ല രീതിയില്‍ ലഭ്യമാകും. 15 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 21 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും. തെക്ക് കിഴക്കന്‍ ഭാഗങ്ങളില്‍ ചൂട് കൂടുതലായിരിക്കും. ശനിയാഴ്ച. വടക്കന്‍ മേഖലകളിലൊഴിച്ചാല്‍ പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും. 14 ഡിഗ്രി മുതല്‍ 18 ഡിഗ്രി സെല്‍ഷ്യസ് വരെ ഊഷ്മാവ് ഉണ്ടാകും. ഞായറാഴ്ചയോടെ ഉയര്‍ന്ന താപനിലയില്‍ നിന്ന് പൂര്‍ണമായ മോചനമുണ്ടാകും. തെക്കുപടിഞ്ഞാറ് നിന്നുള്ള മഴ രാജ്യത്തിന്റെ വടക്കോട്ട് വ്യാപിക്കും.

 

എ എം

Share this news

Leave a Reply

%d bloggers like this: