ആഗസ്റ്റില്‍ കേരളത്തിലെത്തുന്ന അയര്‍ലണ്ട് മലയാളികള്‍ക്ക് 15 യൂറോ നിരക്കില്‍ നാടന്‍ ഭക്ഷണമുള്‍പ്പെടെ ഹൗസ് ബോട്ട് യാത്ര

ഡബ്ലിന്‍: വേനലവധിക്കായി കേരളത്തിലെത്തുന്ന അയര്‍ലണ്ട് മലയാളികള്‍ക്ക് കുട്ടനാടന്‍ കായല്‍പ്പരപ്പിലെ ഓളങ്ങളില്‍ തഴുകി ഗ്രാമഭംഗി ആസ്വദിച്ച് ഹൗസ് ബോട്ട് യാത്ര നടത്തുവാന്‍ അയര്‍ലണ്ടിലെ പ്രമുഖ ടൂര്‍ ഏജന്‍സിയായ ഷാംറോക്ക് ഹോളിഡേയ്‌സ് അവസരമൊരുക്കുന്നു. ആഗസ്റ്റ് 10 വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 വരെയാണ് ഹൗസ് ബോട്ട് യാത്ര. ആലപ്പുഴ പള്ളാതുരുത്തിയില്‍ ആരംഭിക്കുന്ന ഹൗസ്‌ബോട്ട് യാത്രയില്‍ കരിമീന്‍ ഉള്‍പ്പെടെയുള്ള ഉച്ചഭക്ഷണം, ചായ, ലഘുഭക്ഷണം, മിനറല്‍ വാട്ടര്‍ ഉള്‍പ്പെടെയുള്ള പാക്കേജ് മുതിര്‍ന്നവര്‍ക്ക് 15 യൂറോ, കുട്ടികള്‍ 13 യൂറോ, കുഞ്ഞുങ്ങള്‍ക്ക് സൗജന്യ നിരക്കിലുമാണ് ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കെത്തുന്ന മലയാളികള്‍ക്ക് മാതാപിതാക്കളേയും ഹൗസ് ബോട്ട് യാത്രക്ക് കൊണ്ടുവരാവുന്നതാണ്.

NB: നാടന്‍ കള്ളും (മിതമായ അളവില്‍) , ഫുള്‍ബുക്കിംഗ് ആയാല്‍ ലൈവ് ബാന്‍ഡും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും, ബുക്കിംഗിനും
0876317219
9847563149 (കേരള)
www.shamrockholidays.com

CLASSIFIED
Share this news

Leave a Reply

%d bloggers like this: