ജൂലൈ 1 മുതല്‍ പാന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധം

ജൂലൈ 1 മുതല്‍ ആധാര്‍ നമ്പറുകള്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിക്കൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ആദായ നികുതി നിയമങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് സര്‍ക്കാര്‍ 12 അക്ക ബയോമെട്രിക് തിരിച്ചറിയല്‍ നമ്പര്‍ പാന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ക്ക് നിര്‍ബന്ധിതമാക്കിയത്. ഇതിനായി 2017-18 വര്‍ഷത്തെ ധനബില്ലിലെ നികുതി നിര്‍ദേശങ്ങളിലും ഈ വിജ്ഞാപനത്തിലൂടെ ഭേദഗതി വരുത്തിയിട്ടുണ്ട്. ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് നികുതിയില്‍ നിന്ന് രക്ഷപെടുന്നത് തടയാന്‍ ഈ നടപടിയിലൂടെ സാധിക്കുമെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്.

ഐടി ആക്റ്റിലെ പാന്‍ കാര്‍ഡ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടം 114 ലാണ് സര്‍ക്കാര്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. രാജ്യത്ത് 25 കോടി ആളുകള്‍ക്കാണ് പാന്‍ കാര്‍ഡുള്ളത്. ഇതില്‍ 2.07 കോടി നികുതി ദായകര്‍ ഇതിനകം പാനുമായി ആധാര്‍ ബന്ധിപ്പിച്ചുകഴിഞ്ഞുവെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. രാജ്യത്ത് 111 കോടി ജനങ്ങളിലേക്കും ആധാര്‍ എത്തിക്കഴിഞ്ഞിട്ടുണ്ട്.

പാന്‍ കാര്‍ഡ് എടുക്കുന്നതിനും ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും ആധാര്‍ വേണമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം നേരത്തെ സുപ്രീം കോടതി ശരിവച്ചിരുന്നു. എന്നാല്‍ നിലവില്‍ ആധാര്‍ ഇല്ലാത്തവര്‍ക്ക് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് തടസമുണ്ടാകരുതെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തിലെ സ്വകാര്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടിരിക്കുകയാണ്.

ബാങ്ക് എക്കൗണ്ടുകള്‍ ആരംഭിക്കുന്നതിനും മൊബീല്‍ സിം കണക്ഷന്‍ എടുക്കുന്നതിനും നിലവില്‍ ആധാര്‍ നിര്‍ബന്ധിതമാക്കിയിട്ടുണ്ട്. സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെ ഇടക്കാല ഉത്തരവിലൂടെ തടയാനാകില്ലെന്ന് ഇന്നലെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ആധാര്‍ ഇല്ലാത്തതിനാല്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നുവെന്നതിന് വ്യക്തമായ തെളിവുകളില്ലെന്നായിരുന്നു കോടതിയുടെ നിഗമനം

 

http://rosemalayalam.com/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%87%E0%B4%B6-%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D/

എ എം

Share this news

Leave a Reply

%d bloggers like this: