ട്രോളികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ ആറ് മാസത്തിനിടയില്‍ റിക്കോര്‍ഡ് വര്‍ധനവ്

എമര്‍ജന്‍സി ഡിപ്പാര്‍ട്ടുമെന്റുകളില്‍ ട്രോളികളില്‍ ചികിത്സ കത്ത് കിടക്കുന്ന രോഗികളുടെ എണ്ണം കഴിഞ്ഞ ആറുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തോതിലെത്തിയതായി റിപ്പോര്‍ട്ട്. ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ് വൈവ്‌സ് ഓര്‍ഗനൈസേഷന്‍ (ഐഎന്‍എംഒ) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളാണ് ഐറിഷ് ആശുപത്രികളിലെ ഈ ദുരിതാവസ്ഥ പുറത്തുകൊണ്ടുവന്നത്. ഈ വര്‍ഷം ജനവരി മുതല്‍ ജൂണ്‍വരെയുള്ള മാസങ്ങളില്‍ എമര്‍ജന്‍സി വിഭാഗങ്ങളിലും വാര്‍ഡുകളിലുമായി 51,321 രോഗികളാണ് ട്രോളികളില്‍ ചികിത്സ കാത്ത് കിടക്കുന്നത്. ഇത് 2016 ന്റെ കണക്കുകളേക്കാള്‍ 6 ശതമാനം കൂടുതലാണ്. 2015 ലെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡിനേക്കാള്‍ 700 പേരുടെ വര്‍ധനവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

ആരോഗ്യസേവനത്തെ അപര്യാപ്തമായ സംവിധാനങ്ങളും, ജീവനക്കാരുടെ ക്ഷാമവും കൊണ്ട് ഇപ്പോഴുള്ള പ്രതിസന്ധിയെ നേരിടാന്‍ കഴിയില്ലെന്ന് ഐഎന്‍എംഒ ജനറല്‍ സെക്രട്ടറി ലിയാം ഡോറന്‍ പറഞ്ഞു. ജൂണ്‍ മാസത്തില്‍ ട്രോളികളില്‍ 7,124 രോഗികള്‍ ഉണ്ടായിരുന്നു. 2016 ല്‍ ഇതേ മാസത്തേക്കാള്‍ 21 ശതമാനം കൂടുതലാണ് ഇത്. ലീമെറിക്കിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ പേര്‍ ട്രോളികളില്‍ ചികിത്സ തെറ്റിയത്(640 പേര്‍), യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ഗാല്‍വേ (566), മേറ്റര്‍ ഹോസ്പിറ്റല്‍ ഡബ്ലിന്‍ (532) എന്നിവയാണ് കഴിഞ്ഞ മാസത്തില്‍ ഏറ്റവും തിരക്ക് അനുഭവപ്പെട്ടത്. ഡബ്ലിനില്‍ ട്രോളികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും ഡബ്ലിന് പുറമെയുള്ള ആസ്പത്രികളില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് ഐഎന്‍എംഒ കണക്കുകള്‍ വ്യക്തമാക്കുന്നത്.

സമീപകാല ആഴ്ചകളില്‍ നഴ്‌സിങ് ജീവനക്കാരുടെ കുറവ് രോഗിയുടെ സംരക്ഷണത്തില്‍ പ്രതികൂലമായ പ്രത്യാഘാതമുണ്ടാക്കിയെന്നും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലും വാര്‍ഡുകളിലും ജീവനക്കാര്‍ക്ക് അസഹനീയമായ ജോലിഭാരം സൃഷ്ടിക്കുന്നതായും അധികൃതര്‍ അഭിപ്രായപ്പെട്ടു. നിലവിലുള്ള ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ INMO ആവശ്യപ്പെട്ടു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: