ലാന്‍ഡിംഗിന് തൊട്ടുപിന്നാലെ യാത്രാവിമാനത്തിന് തീപിടിച്ചു

ലാന്‍ഡിംഗിന് തൊട്ടുപിന്നാലെ യാത്രാവിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു. ഡെന്‍വര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഞായറാഴ്ചയായിരുന്നു സംഭവം. വിമാനത്തിലുണ്ടായിരുന്ന 63 പേരേയും സുരക്ഷിതരായി പുറത്തിറക്കിയതായി എയര്‍ലൈന്‍ വക്താവ് അറിയിച്ചു.

സ്‌കൈവെസ്റ്റിന്റെ ഇരട്ട എഞ്ചിന്‍ വിമാനമാണ് അപകടത്തില്‌പെട്ടത്. അസ്‌പെനില്‍ നിന്നുമെത്തിയതായിരുന്നു വിമാനം. 2.20 സാധാരണ രീതിയില്‍ തന്നെ വിമാനം ലാന്‍ഡ് ചെയ്തു. വിമാനം നിലം തൊടുംവരെ എഞ്ചിന്‍ പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‌പെട്ടിരുന്നില്ലെന്ന് വക്താവ് പറഞ്ഞു.

എഞ്ചിന് തീപിടിക്കുന്നതിനിടയില്‍ 59 യാത്രക്കാരേയും 4 ജീവനക്കാരേയും അപകടം കൂടാതെ പുറത്തിറക്കുകയായിരുന്നു. ഉടനെ തന്നെ തീകെടുത്തിയതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായില്ല.

എ എം

Share this news

Leave a Reply

%d bloggers like this: