മാലിന്യ നിര്‍മാര്‍ജന കമ്പനിയായ പാണ്ട വേസ്റ്റ് പുതിയ ഫൈന്‍ നിരക്കുകള്‍ കൊണ്ടുവരുന്നു

മാലിന്യങ്ങള്‍ ശരിയായി വിഭജിക്കുന്നതില്‍ പരാജയപ്പെടുന്ന വീട്ടുടമകള്‍ക്ക് കൂടുതല്‍ പിഴ ഈടാക്കാനുള്ള നിയമങ്ങള്‍ അടുത്ത ആഴ്ച പ്രാബല്യത്തില്‍ വരുമെന്ന് രാജ്യത്തെ ഏറ്റവും വലിയ മാലിന്യ ശേഖരണ കമ്പനികളിലൊന്നായ പാണ്ടെ വേസ്റ്റ് അറിയിച്ചു. ഡബ്ലിന്‍, ലെനിസ്റ്റര്‍ തൂങ്ങിയ സ്ഥലങ്ങളിലെ 150,000 കുടുംബങ്ങളില്‍ പുതിയ ചാര്‍ജുകള്‍ പ്രാബല്യത്തില്‍ വരും. തെറ്റായ ബിന്നുകളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്ക് 25 യൂറോ വരെ പിഴ ഈടാക്കും. അപകടസാധ്യതയുള്ള മാലിന്യത്തിന് അധിക തുക ഈടാക്കും, പേയ്മെന്റില്‍ മുടക്കം വന്നാല്‍ 15 യൂറോയാണ് ഫൈന്‍. കരാറിന്റെ അവസാനത്തില്‍ ബിന്‍ വൃത്തിയാക്കാന്‍ 30 യൂറോ ചാര്‍ജും ഈടാക്കും.

മറ്റ് മാലിന്യ സംസ്‌കരണ കമ്പനികളില്‍ ഉള്ളതുപോലെ പച്ച നിറത്തിലുള്ള ബിന്നുകളില്‍ റീസൈക്കിള്‍ ചെയ്യാവുന്ന ഖരമാലിന്യങ്ങളും ബ്രൗണ്‍ ബിന്നുകളില്‍ പ്ലാസ്റ്റിക് കുപ്പികളും കവറുകളും, പാക്കിങ് വസ്തുക്കള്‍, ഗ്ലാസ്, മെറ്റല്‍, കാര്‍ബോര്‍ഡ്, ഓയില്‍ തുടങ്ങിയ മാലിന്യങ്ങളും, കറുത്ത ബിന്നുകള്‍ പെയിന്റ്, ഇലക്ട്രോണിക് വസ്തുക്കള്‍, ബാറ്ററികള്‍, ഭക്ഷണ പദാര്‍ത്ഥങ്ങള്‍, മറ്റ് അപകടകരമായ വസ്തുക്കള്‍ തുടങ്ങിയ ഭവന മാലിന്യങ്ങള്‍ക്കുമുള്ളതാണ്. ഓരോന്നിലും ഏതൊക്കെ മാലിന്യങ്ങള്‍ നിക്ഷേപിക്കാം എന്നതിനെക്കുറിച്ച് കൃത്യമായ മാനദണ്ഡങ്ങള്‍ നല്‍കിയിട്ടുണ്ട്. അത് തെറ്റിച്ചാല്‍ പിഴശിക്ഷ ഉറപ്പാണ്. തെറ്റായി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍ ക്യാമറയും കമ്പനി സ്ഥാപിച്ചിട്ടുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: